scorecardresearch

ഉമ്മൻചാണ്ടിക്ക് ഇക്കാര്യത്തിൽ ബോധ്യമുണ്ടായിരുന്നു; സോളാർ വിഷയത്തിൽ പ്രതികരിച്ച് ഗണേഷ് കുമാർ

വിഷയത്തിൽ കോടതിയിൽ ഒരാൾ കേസ് നൽകിയിട്ടുണ്ടെന്നും അതിന്റെ വിധി വരുമ്പോൾ എല്ലാവർക്കും സത്യം മനസ്സിലാകുമെന്നും ഐഇ മലയാളം വർത്തമാനത്തിൽ ഗണേഷ് കുമാർ പറഞ്ഞു

വിഷയത്തിൽ കോടതിയിൽ ഒരാൾ കേസ് നൽകിയിട്ടുണ്ടെന്നും അതിന്റെ വിധി വരുമ്പോൾ എല്ലാവർക്കും സത്യം മനസ്സിലാകുമെന്നും ഐഇ മലയാളം വർത്തമാനത്തിൽ ഗണേഷ് കുമാർ പറഞ്ഞു

author-image
WebDesk
New Update
Ganeshkumar Varthamanam

സോളാർ വിഷയത്തിൽ പ്രതികരിച്ച് ഗണേഷ് കുമാർ

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ താൻ ശ്രമിച്ചെന്നാരോപണം അടിസ്ഥാന രഹിതമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

"ഇത്തരം ആരോപണങ്ങളെല്ലാം ചുമ്മാത് പറയുന്നതല്ലേ. വെറുതെ അർത്ഥമില്ലാത്ത കാര്യങ്ങൾ സംസാരിച്ചിട്ട് കാര്യമില്ല. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിക്ക് വളരെ ബോധ്യമുണ്ടായിരുന്നു. മരിച്ചുപോയവരോട് ചോദിക്കാൻ പറ്റില്ലലോ. എനിക്കിതുമായി യാതൊരു ബന്ധവുമില്ല. എന്റെ വകുപ്പിൽ ആരും അഴിമതിക്ക് വന്നിട്ടില്ല്. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ടത് രാഷ്ട്രീയ വിഷയമാണ്. അതുമായി എനിക്ക് ബന്ധമില്ല". -ഗണേഷ് കുമാർ പറഞ്ഞു. ഈ വിഷയത്തിൽ കോടതിയിൽ ഒരാൾ കേസ് നൽകിയിട്ടുണ്ടെന്നും അതിന്റെ വിധി വരുമ്പോൾ എല്ലാവർക്കും സത്യം മനസ്സിലാകുമെന്നും ഗണേഷ് കുമാർ കൂട്ടിചേർത്തു. 

കെ.എസ്.ആർ.ടി.സി.യിൽ വരവിനൊപ്പം തന്നെ ചോർച്ചയുമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാത്തതിനാൽ പല ഡിപ്പോകളിലും നിർമിച്ച വാണിജ്യസമുച്ചയങ്ങൾക്ക് കെട്ടിട നമ്പർ ലഭിച്ചിട്ടില്ല. ഇതുമൂലം ഇവ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വരവിനൊപ്പം തന്നെ ചോർച്ചയും ഇത്തരം കാര്യങ്ങൾ കൊണ്ട് ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

അനാവശ്യമായി ജീവനക്കാരെ വിന്യസിക്കുന്ന പ്രവണത കെ.എസ്.ആർ.ടി.സിയിലുണ്ട്. ഓൺലൈൻ ടിക്കറ്റ് സൗകര്യമുള്ളപ്പോൾ ഡിപ്പോകളിൽ മൂന്ന് പേരെ വീതം റിസർവേഷൻ കൗണ്ടറിലിട്ടിരുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment

Read More

Solar Case Oommen Chandy Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: