/indian-express-malayalam/media/media_files/2025/10/19/ramesh-chennithala-varthamanam-2025-10-19-10-45-22.jpg)
I am a disciplined party man, says Ramesh Chennithala in Varthamanam Podcast
വരുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തിലെത്തുന്നതിനാണ് യുഡിഎഫ് പ്രഥമ പരിഗണന നൽകുന്നതെന്നും മുഖ്യമന്ത്രിയെ പിന്നീട് ജനങ്ങൾ തീരുമാനിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎ . ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാന-ത്തിലാണ് രമേശ് ചെന്നിത്തല തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.
Also Read in English: Congress needs to present a united front, step up heat on unpopular LDF govt, says Chennithala
"നിലവിലെ എൽഡിഎഫ് സർക്കാരിനെതിരെ ജനവികാരം ശക്തമാണ്. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങൾക്ക് യുഡിഎഫിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രി ആരെന്ന് ചോദ്യത്തിന് ഇപ്പോൾ പ്രസ്‌ക്തിയില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോൺഗ്രസിനുള്ളിൽ ഒരു കീഴ്‌വഴക്കമുണ്ട്. അതനുസരിച്ച് മുന്നോട്ടുപോകും. മുഖ്യമന്ത്രി ആരാകണമെന്നതിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് സ്വീകരിക്കും". -രമേശ് ചെന്നത്തില പറഞ്ഞു.
Also Read: സിപിഎം നേതാക്കളുടെ പാർട്ടിയല്ല:എംബി രാജേഷ്
കോൺഗ്രസിന് ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലേയെന്ന് ചോദ്യം സ്വഭാവികമായി ഉയരും. പക്ഷെ, ജനങ്ങൾക്ക് യുഡിഎഫിൽ വിശ്വാസമുണ്ട്. ശരിയാ തീരുമാനം കോൺഗ്രസ് എടുക്കുമെന്ന് ജനങ്ങൾക്കറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോവിഡ് പ്രതിസന്ധി, ബിജെപി-എൽഡിഎഫ് ബന്ധം ഭരണതുടർച്ചയ്ക്ക കാരണമായി
"എൽഡിഎഫിന് തുടർഭരണം ലഭിക്കുന്നതിന് കാരണമായത് കോവിഡ് പ്രതിസന്ധിയാണ്. ഇതിനൊപ്പം ബിജെപിയുടെ സഹായവും ഇടതുപക്ഷത്തിന് ലഭിച്ചെന്ന് രമേശ് ചെന്നിത്തല വിലയിരുത്തുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി യുഡിഎഫിന്റെ പ്രചാരണത്തെ ബാധിച്ചു. കോവിഡ് കാലത്ത് എല്ലാം സർക്കാർ നേരിട്ട് എറ്റെടുത്തു. ജനങ്ങൾ സർക്കാരിനെ രക്ഷകരായി കണ്ടു. സ്വഭാവികമായി ഈ സമയത്ത് സർക്കാരിന്റെ ജനദ്രോഹ നടപടികൾ കൃത്യമായി ജനങ്ങളിൽ പ്രതിഫലിച്ചില്ല"- രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ബിജെപിയുടെ കൃത്യമായ സഹായം ലഭിച്ചു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 14 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാൽ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 10 ശതമാനമായി ചുരുങ്ങി. എൽഡിഎഫിലേക്കാണ് ഈ വോട്ടുകൾ പോയത്. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസ് അധികാരത്തിലെത്താതിരിക്കാൻ ബിജെപി ഇടതുപക്ഷത്തിന് വോട്ടുമറിച്ചു- രമേശ് ചെന്നിത്തല പറഞ്ഞു.
Also Read:ഉമ്മൻചാണ്ടിക്ക് ഇക്കാര്യത്തിൽ ബോധ്യമുണ്ടായിരുന്നു; സോളാർ വിഷയത്തിൽ പ്രതികരിച്ച് ഗണേഷ് കുമാർ
രണ്ടാം തവണയും തന്നെ പ്രതിപക്ഷ നേതാവാക്കത്തത് അസ്വഭാവിക കാര്യമായാണ് താൻ നോക്കി കാണുന്നതെന്നും എന്നാൽ താൻ ഇതിൽ ആരോടും പരാതി പറഞ്ഞട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് താൻ ഒഴിയാൻ തയ്യാറായതാണ്. എന്നാൽ ഉമ്മൻ ചാണ്ടി ഒഴിയേണ്ടന്ന് പറഞ്ഞതാണ്. ഇക്കാര്യം കെസി വേണുഗോപാലുമായി ചർച്ചചെയ്തതാണ്. പക്ഷെ ഹൈക്കമാൻഡ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ചു. നാളിതുവരെ ഇക്കാര്യത്തിൽ പാർട്ടനേതൃത്വത്തോട് താൻ പരാതി പറഞ്ഞട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങൾ പ്രതിപക്ഷത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു
നിലവിൽ ശക്തമായാണ് സംസ്ഥാനത്ത പ്രതിപക്ഷം പ്രവർത്തിക്കുന്നതെങ്കിലും ജനങ്ങൾ കൂടുതൽ പ്രതിക്ഷിക്കുന്നു. കാരണം അത്രയേറെ ജനവിരുദ്ധ നയങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്്. യഥാർത്ഥത്തിൽ നിലവിലുള്ള സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. നിലവിലെ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്ന എല്ലാം പ്രതിപക്ഷം ചെയ്യുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനുള്ളിൽ നേതാക്കളുടെ കൂട്ടായ പ്രവർത്തനം വേണമെന്നും ചെന്നിത്തല പറഞ്ഞു. പരസ്പരം കൂടിയാലോചനകൾ നടത്തി തീരുമാനം എടുക്കുന്ന ശൈലിയാണ് പാർട്ടിയ്ക്കുള്ളത്. നേതാക്കൾ തമ്മിൽ കൃത്യമായ ആശയവിനിമയം വേണം. നിലവിലെ സാഹചര്യത്തിൽ ഇത് കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുൽ മാങ്കുട്ടത്തിലിനെതിരായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ല
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിലും രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കി. ഏറെ പ്രതീക്ഷയുള്ള നേതാവായിരുന്നു രാഹുലെന്നും എന്നാൽ അദ്ദേഹത്തിനെതിരായി വന്ന കാര്യങ്ങൾ കോൺഗ്രസിന് അംഗീകരിക്കാൻ കഴിയാത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
"രാഹുൽ മാങ്കുട്ടത്തിലിനെതിരെ ആദ്യം ആരോപണങ്ങൾ വന്നപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. എന്നാൽ പിന്നീട് തുടർച്ചയായി തെളിവുകൾ വന്നപ്പോഴാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്് മാറ്റിനിർത്തിയത്. രാഹുലിനെതിരെ കേസെടുത്തില്ലായെന്നത് വസ്തുതയാണ്. പക്ഷെ കോൺഗ്രസിന് ഒരു ധാർമിക മുല്യമുണ്ട്. ജനങ്ങൾ കോൺഗ്രസിൽ നിന്ന്് ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്"- രമേശ് ചെന്നിത്തല പറഞ്ഞു.
സമാന ആരോപണം സിപിഎമ്മിലെ മുകേഷ് എംഎൽഎയ്‌ക്കെതിരെ ഉണ്ടായപ്പോൾ അവർ നടപടിയെടുക്കാത്തത് ജനങ്ങൾ വിലയിരുത്തട്ടേയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനേക്കാൾ അധികം ചില ധാർമിക മൂല്യങ്ങൾ ജനങ്ങൾ കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. രാഹുലിനെതിരെ നടപടിയെടുത്തില്ലായിരുന്നെങ്കിൽ അത് പ്രശ്‌നമാകുമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
റീൽസ് രാഷ്ട്രീയം ആവശ്യമാണ്
റീൽസ് രാഷ്ട്രീയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്നാൽ അത് മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാനവരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നത്തെ കാലത്ത് സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തിയാണ് നരേന്ദ്ര മോദി. അതിനാൽ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് കുറച്ചുകാണരുത്. എന്നാൽ അനാവശ്യ കാര്യങ്ങൾക്കും മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാനും അവ ഉപയോഗിക്കരുത്- ചെന്നിത്തല പറഞ്ഞു.
Also Read:പച്ചവെള്ളത്തിന് തീപിടിക്കുന്ന വർഗീയത കേരളത്തിലുണ്ട്; വിഡി സതീശൻ
"ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താൻ നേരിട്ടതുപോലെ സൈബർ ആക്രമണം മറ്റാരും നേരിട്ടിട്ടില്ല. പാർട്ടിയ്ക്കുള്ളിൽ നിന്ന് പോലും ഇത്തരം സൈബർ ആക്രമണങ്ങൾ നേരിട്ടു. എന്നാൽ ഇതിൽ താൻ അസ്വസ്ഥനായില്ല. ഇതൊക്കെ ഇതിന്റെ ഭാഗമാണെന്ന് കരുതി. പക്ഷെ പാർട്ടിയ്ക്കുള്ളിൽ നിന്നുള്ള ഇത്തരം സൈബർ ആക്രമണങ്ങൾ പാർട്ടിയ്ക്ക് ദോഷം ചെയ്യും"- രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കെ.കരുണാകരൻ ഗുരുതുല്യൻ
കെ.കരുണാകരൻ തനിക്ക് ഗുരുതുല്യനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ രാഷ്ട്രീയ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് കരുണാകരനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുത്തൽവാദം അടക്കം കരുണാകരനെതിരെ എടുത്ത നിലപാടുകൾ അന്ന് ആവശ്യമായിരുന്നു. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിക്കുമ്പോൾ അന്നത്തെ തിരുത്തൽവാദം ഉൾപ്പടെ വേണ്ടായിരുന്നുവെന്ന് തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപിയ്ക്ക് സ്ഥാനമില്ല
സംസ്ഥാനത്ത് ബിജെപിയ്ക്ക് സ്ഥാനമില്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. കേരളത്തിൽ ബിജെപി ഒരു സ്‌പോയിലർ ആയി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
"ക്രിസ്ത്യൻ സമുദായത്തിനിടയിൽ സ്വാധീനം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട. കാസപോലുള്ള സംഘടകനകളെ അവർ അതിനായി ഉപയോഗിക്കുന്നുണ്ട. എന്നാൽ ബിജെപിയുടെ കപടമുഖം ക്രൈസ്തവർ തിരിച്ചറിഞ്ഞു. കന്യാസ്ത്രീകൾക്ക് നേരെയുള്ള ആക്രമങ്ങൾ നടത്തിയത് അവരോട് ചേർന്നുനിൽക്കുന്നവരാണ്. ഒരിടത്ത് കേക്ക്് കൊടുക്കുമ്പോൾ മറ്റൊരിടത്ത് മർദ്ദനം. ഇതെല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്"- രമേശ് ചെന്നിത്തല പറഞ്ഞു.
മഹാരാഷ്ട്രയിൽ നടന്നത് അട്ടിമറി
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി നടത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിൽ എഐസിസി തനിക്ക് ചുമതല നൽകിയിരുന്നു. ഏറ്റവും ആത്മാർത്ഥമായാണ് താൻ അവിടെ പ്രവർത്തിച്ചത്. എന്നാൽ, അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി തിരഞ്ഞെടുപ്പ അട്ടിമറിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും വോട്ടർപട്ടികയിൽ ഇടനേടി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തില്ല-രമേശ് ചെന്നിത്തല പറഞ്ഞു.
മഹാരാഷ്ട്രയിലെ വോട്ടർമാരുപോലും ചോദിക്കുന്നത് ബിജെപി സഖ്യം എങ്ങനെ ജയിച്ചുവെന്നാണ്. കാരണം, ജനങ്ങൾ വോട്ടുചെയ്തവരല്ല ജയിച്ചത് അവർക്ക് നന്നായി അറിയാം. ആസൂത്രിതമായ അട്ടിമറിയാണ് നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read More:"ഞാൻ മോഹൻ ഭാഗവതിനോട് പറഞ്ഞു, ‘സർ, ഇത് എന്റെ ഹിന്ദു മതമല്ല.’ അദ്ദേഹം പറഞ്ഞു, ‘എന്റേതും അല്ല’: ശശി തരൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.