/indian-express-malayalam/media/media_files/2025/03/03/v-d-satheesan-interview-liz-mathew-fi-4-468503.jpg)
Varthamanam with V D Satheesan, Streaming Now
'Varthamanam' Podcast with V D Satheesan: പച്ചവെള്ളത്തിന് തീപിടിക്കാൻ ശേഷിയുള്ള വർഗീയത കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. "കൂടെ പഠിക്കുന്നവരുടെ മതമോ ജാതിയോ തിരക്കാത്ത ഒരു തലമുറയിൽ നിന്നും കേരളം എത്രയോ മാറിപോയി. കേരളത്തിൽ ഇപ്പോൾ വെള്ളത്തിന് തീപിടിപ്പിക്കാൻ കഴിയുന്ന വർഗീയതയുണ്ട്"- വിഡി സതീശൻ പറഞ്ഞു.
"വളരെ സെൻസീറ്റിവായ വിഷയമാണിത്. പൊളിറ്റിക്കൽ ലീഡർഷിപ്പിൽ ഉള്ളവർ സൂഷ്മതയോടെ ഈ വിഷയം കൈകാര്യം ചെയ്തില്ലെങ്കിൽ കേരളം അപകടത്തിലേക്ക് പോകും. ഏത് സമയവും ഒരു വർഗീയ ചേരിതിരിവിലേക്ക് കേരളം പോകാനുള്ള സാഹചര്യം ഉണ്ട്. അന്ധവിശ്വാസവും അനാചാരങ്ങളും ഇന്ന് പെരുകുന്നു. ശബരിമല വിവാദക്കാലത്ത്, നവോത്ഥാന മതിലിൽ പങ്കെടുത്ത സ്ത്രീ നരബലി നടത്തിയ സാഹചര്യമുണ്ടായി. ഒരുക്കാലത്ത് കേരളത്തിലുണ്ടായ സവിശേഷതകൾ, മുല്യങ്ങൾ എന്നിവ നഷ്ടപ്പെടുത്തുകയാണ് നമ്മൾ". ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് സതീശൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
"ഇതിനൊപ്പം മയക്കുമരുന്നിന്റെയും തലസ്ഥാനമായി കേരളം മാറി. ഇതുമൂലം കുറ്റകൃത്യങ്ങളും പെരുകി. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നില്ല. യുവജനങ്ങൾ കേരളം വിട്ട, വിദേശരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതും വലിയൊരു പ്രശ്‌നാണ്"- വിഡി സതീശൻ പറഞ്ഞു.
കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാനാകാത്ത ശക്തമായ നേതൃത്വം യുഡിഎഫിനുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ശക്തമായ രണ്ടാം നിര, മൂന്നാം നിര കോൺഗ്രസ് വളർത്തിയിട്ടുണ്ട്. നിയമസഭയിൽ യുവാക്കളാണ് കോൺഗ്രസിനെ നയിക്കുന്നത്. മഹിളാ കോൺഗ്രസ്, കെഎസ് യു, യൂത്ത് കോൺഗ്രസ് എന്നിവയിൽ എല്ലാം ശക്തമായ നേതൃത്വമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാണ്- വിഡി സതീശൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് കഴിഞ്ഞാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കൾ അച്ചടക്കം പാലിക്കണമെന്നും പാർട്ടി ലൈനിൽ ഉറച്ചുനിൽക്കണമെന്നും ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങൾ പരസ്യമായി പറയരുതെന്നും നേതാക്കൾക്ക് കർശന നിർദേശം നൽകിയിരുന്നു.
ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു അവതരിപ്പിച്ച ഐഇ മലയാളം വർത്തമാനം പ്രഥമ പതിപ്പിൽ ശശി തരൂർ അതിഥിയായി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഹൈക്കമാൻസ് മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചത്.പാർട്ടിക്ക് പുറത്തുനിന്നുള്ള വോട്ടുകൾ സമാഹരിക്കുവാൻ സംസ്ഥാനത്തെ കോൺഗ്രസിന് സാധിക്കണമെന്ന വർത്തമാനത്തിൽ തരൂർ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ ഇതു വരെ അതിൽ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ല എന്നും പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു
Read More
- അധികാരത്തിൽ എത്തണം അതാണ് മുഖ്യം: വിഡി സതീശൻ: VD Satheesan Podcast
- ഞാനടക്കം ഒരാളും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല: വിഡി സതീശൻ
- Shashi Tharoor Podcast:"ഞാൻ മോഹൻ ഭാഗവതിനോട് പറഞ്ഞു, ‘സർ, ഇത് എന്റെ ഹിന്ദു മതമല്ല.’ അദ്ദേഹം പറഞ്ഞു, ‘എന്റേതും അല്ല’: ശശി തരൂർ
- Shashi Tharoor Podcast: ഞാൻ ചെയ്യുന്ന എന്തിലും കുറ്റം കണ്ടെത്തുന്നവർ തുടക്കം മുതൽ എന്റെ സ്വന്തം പാർട്ടിയിലുണ്ട്: ശശിതരൂർ
- Shashi Tharoor Podcast: ജ്യോതിഷിയല്ല, ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല: ശശി തരൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.