/indian-express-malayalam/media/media_files/2025/03/04/wGMbc1bJyisAkHH8XTqd.jpg)
Varthamanam with V D Satheesan, Streaming Now
'Varthamanam' Podcast with V D Satheesan: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അമിത ആത്മവിശ്വാസം സിപിഎമ്മിന് ഗുണം ചെയ്തെന്ന് വിഡി സതീശൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തൊൻപത് സീറ്റും ലഭിച്ചപ്പോൾ നിയമസഭയിലും വിജയം ആവർത്തിക്കുമെന്ന് വിശ്വസിച്ചു. ഇത് വിനയായി. കോവിഡ് സാഹചര്യങ്ങൾ ഉൾപ്പടെയുള്ള ഘടകങ്ങളും എൽഡിഎഫിന് ഗുണം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആരെന്നതിനല്ല, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതിനാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് വിഡി സതീശൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഒന്നിലധികം നേതാക്കൾ സംസ്ഥാനത്തെ കോൺഗ്രസിൽ ഉണ്ടാകുന്നത് നല്ലതാണെന്നും അത് പാർട്ടിയെ കൂടുതൽ ശക്തമാക്കുമെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി തർക്കം സിപിഎം പ്രചാരണം
മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടെന്നത് സിപിഎം പ്രചാരണം മാത്രമാണെന്ന് വിഡി സതീശൻ പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനെചൊല്ലി തർക്കമുണ്ടെന്ന് പറയുന്നത് സിപിഎം നരേറ്റിവാണ്. മുഖ്യമന്ത്രി ആരെന്നതിനല്ല, മുന്നണിയെ അധികാരത്തിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം. ഒരു കാലത്തും ഇല്ലാത്ത കൂട്ടായ്മ ഇന്ന് യുഡിഎഫിലുണ്ട്, സതീശൻ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ചില രീതികളുണ്ടെന്ന് വിഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് ഒരു സംസ്ഥാനത്തും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
- ഞാനടക്കം ഒരാളും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല: വിഡി സതീശൻ
- പച്ചവെള്ളത്തിന് തീപിടിക്കുന്ന വർഗീയ കേരളത്തിലുണ്ട്; വിഡി സതീശൻ
അമിത ആത്മവിശ്വാസം വിനയായി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അമിത ആത്മവിശ്വാസം സിപിഎമ്മിന് ഗുണം ചെയ്തെന്ന് വിഡി സതീശൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തൊൻപത് സീറ്റും ലഭിച്ചപ്പോൾ നിയമസഭയിലും വിജയം ആവർത്തിക്കുമെന്ന് വിശ്വസിച്ചു. ഇത് വിനയായി. കോവിഡ് സാഹചര്യങ്ങൾ ഉൾപ്പടെയുള്ള ഘടകങ്ങളും എൽഡിഎഫിന് ഗുണം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
പഴയതുപോല പറ്റില്ല, ചിട്ടയായ പ്രവർത്തനം വേണം
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടത് രണ്ട് കേഡർ പാർട്ടികളെയാണ്. സിപിഎമ്മിന് പഴയ കേഡർ സ്വഭാവമില്ലെങ്കിലും അവർക്കൊരു സംഘടനാ സംവിധാനമുണ്ട്. ബിജെപിക്ക് ആർഎസ്എസ് പിൻബലമുണ്ട്. ആൾക്കൂട്ട പാർട്ടിയെന്ന് ലേബൽ മാറ്റി ചിട്ടയായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോയെങ്കിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാൻ കഴിയു.
കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ ഇതിനായാണ് ശ്രമിച്ചത്. ഉപതിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയിലെ കോൺഗ്രസിന്റെ മിന്നും വിജയത്തിന് കാരണം ചിട്ടയായ സംഘടനാ പ്രവർത്തനം തന്നെയാണ്. നിയമസഭയിലും ഇത് ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്- സതീശൻ പറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ്പുണ്ട്
കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പെന്നത് ഒരു യാഥാർഥ്യമാണെന്ന് വിഡി സതീശൻ. "കോൺഗ്രസിൽ ഗ്രൂപ്പില്ലായെന്ന് ഞാൻ പറയുന്നില്ല. ഗ്രൂപ്പുണ്ട്. എല്ലാക്കാലത്തും കോൺഗ്രസിൽ ഗ്രൂപ്പുണ്ട്. പല തോൽവിയുടെയും കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണ്," സതീശൻ പറഞ്ഞു.
"കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെല്ലാം ഗ്രൂപ്പുണ്ടായിരുന്നു. പാർട്ടിയേക്കാൾ വലുതല്ല, ഗ്രൂപ്പെന്ന് യാഥാർഥ്യം ഞങ്ങൾക്കുണ്ട്. കഴിഞ്ഞ 60 വർഷത്തെ സംസ്ഥാന കോൺഗ്രസ് ചരിത്രത്തിൽ ഗ്രൂപ്പുകളുടെ അതിപ്രസരണം ഏറ്റവും കുറവുള്ള കാലഘട്ടമാണിത്," വിഡി സതീശൻ പറഞ്ഞു.
കോൺഗ്രസ് നേതൃത്വം ശക്തം
കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാനാകാത്ത ശക്തമായ നേതൃത്വം യുഡിഎഫിനുണ്ട്. കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ശക്തമായ രണ്ടാം നിര, മൂന്നാം നിര കോൺഗ്രസ് വളർത്തിയിട്ടുണ്ട്. നിയമസഭയിൽ യുവാക്കളാണ് കോൺഗ്രസിനെ നയിക്കുന്നത്. മഹിളാ കോൺഗ്രസ്, കെഎസ് യു, യൂത്ത് കോൺഗ്രസ് എന്നിവയിൽ എല്ലാം ശക്തമായ നേതൃത്വമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാണ്, സതീശൻ പറഞ്ഞു
സിപിഎമ്മിന് പിണറായിയെ ഭയം
പിണറായി വിജയൻ സിപിഎമ്മിനെ കൈപിടിയിൽ ഒതുക്കിയെന്ന് സതീശൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ വേറൊരു രീതിയാണ് പിണറായി പിന്തുടരുന്നത്. സ്റ്റാലിനിസ്റ്റ് രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. സിപിഎമ്മിലെ വിഎസ് അനുകൂലികളെ എല്ലാം ഒതുക്കി. കോൺഗ്രസിൽ പല അഭിപ്രായങ്ങളുണ്ട് അഭിപ്രായങ്ങൾ ചർച്ചചെയ്താണ് അന്തിമ തീരുമാനം എടുക്കുന്നത്. സിപിഎമ്മിൽ ഇന്നതില്ല.
രണ്ടാം സർക്കാർ തികഞ്ഞ പരാജയാണ്. രണ്ടാം തവണ അധികാരം കിട്ടിയപ്പോൾ പിണറായി വിജയന്റെ ആത്മവിശ്വാസം കുറഞ്ഞതുപോലെ തോന്നുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയിലും ആ പോരായ്മ കാണാനുണ്ടെന്നും സതീശൻ പറഞ്ഞു.
ബിജെപിക്ക് ഒന്നും ചെയ്യാനാകില്ല
ബിജെപിക്ക് കേരള രാഷ്ട്രീയത്തിൽ കാര്യമായി ഒന്നും ചെയ്യാനാകില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. വർഗീയത ആളിക്കത്തിച്ച് കുറച്ചുവോട്ട് സമാഹരിക്കും എന്നല്ലാതെ കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ല. സുരേഷ് ഗോപി തൃശൂരിൽ വിജയിക്കാൻ കാരണം വ്യക്തിപരമായി സമാഹരിച്ച വോട്ടാണ്. സിനിമ നടനെന്ന് ഗ്ലാമറിൽ വോട്ടുകൾ സമാഹരിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചു.
അനിൽ ആന്റെണി, പദ്മജ വേണുഗോപാൽ എന്നിവരുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ ബാധിക്കില്ല. അനിൽ ആന്റെണിക്ക് കോൺഗ്രസുമായി അധിക ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. പദ്മജ വേണുഗോപാലിന് കോൺഗ്രസ് നല്ല പ്രാധാന്യം നൽകിയിരുന്നു. മികച്ച അവസരങ്ങൾ നൽകിയിരുന്നു. എന്നിട്ടും പാർട്ടിവിട്ടത് അത്ഭുതപ്പെടുത്തിയെന്ന് സതീശൻ പറഞ്ഞു.
കേരളത്തിൽ വർഗീയതയുണ്ട്
പച്ചവെള്ളത്തിന് തീപിടിപ്പിക്കാവുന്ന വർഗീയത കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. ഒരുക്കാലത്ത് ഇല്ലാതായ ജാതി-മത ചിന്തകളെല്ലാം വീണ്ടും സജീവമായിട്ടുണ്ട്. വളരെ സെൻസിറ്റീവായ കാര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "പച്ചവെള്ളത്തിന് തീപിടിക്കാൻ കഴിയുന്ന വർഗീയത കേരളത്തിലുണ്ട്. പൊളിറ്റിക്കൽ ലീഡർഷിപ്പിൽ ഇരിക്കുന്നവർ സുഷ്മതയോടെ ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ കേരളം അപകടത്തിലേക്ക് പോകും," പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഐഇ മലയാളം വർത്തമാനം പ്രഥമ പതിപ്പിൽ കോൺഗ്രസ്സ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരാണ് പങ്കെടുത്തത്.. ദേശീയ രാഷ്ട്രീയം, സംസ്ഥാന രാഷ്ട്രീയം എന്നിവയിലുള്ള തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയ തരൂർ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും പങ്കു വെച്ചു. ഇവയിൽ ചിലത് വിവാദമാവുകയും ചെയ്തിരുന്നു.
പാർട്ടിക്ക് പുറത്തുനിന്നുള്ള വോട്ടുകൾ സമാഹരിക്കുവാൻ സംസ്ഥാനത്തെ കോൺഗ്രസിന് സാധിക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ ഇതു വരെ അതിൽ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ല എന്നും പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു
Read More
- Shashi Tharoor Podcast:"ഞാൻ മോഹൻ ഭാഗവതിനോട് പറഞ്ഞു, ‘സർ, ഇത് എന്റെ ഹിന്ദു മതമല്ല.’ അദ്ദേഹം പറഞ്ഞു, ‘എന്റേതും അല്ല’: ശശി തരൂർ
- Shashi Tharoor Podcast: ഞാൻ ചെയ്യുന്ന എന്തിലും കുറ്റം കണ്ടെത്തുന്നവർ തുടക്കം മുതൽ എന്റെ സ്വന്തം പാർട്ടിയിലുണ്ട്: ശശിതരൂർ
- Shashi Tharoor Podcast: ജ്യോതിഷിയല്ല, ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല: ശശി തരൂർ
- Shashi Tharoor Podcast: കമ്മ്യൂണിസ്റ്റുകാർ എപ്പോഴും പുതിയത് എന്തിനെയും എതിർക്കുന്നു, 15 വർഷത്തിന് ശേഷം അതിനെ സ്വീകരിക്കുന്നു: ശശി തരൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.