/indian-express-malayalam/media/media_files/2025/10/26/vellapally-at-varthamanam-2025-10-26-18-27-18.jpg)
Vellappally Natesan at Varthamanam
Vellappally Natesan at Varthamanam: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
"വരുന്ന തിരഞ്ഞെടുപ്പിലും കേരളത്തിൽ പിണറായി വരും. എന്തുകൊണ്ടെന്നാൽ പിണറായി വിജയന്റെ ഐശ്വര്യം വിഡി സതീശനാെണ്. എനിക്കിത്രയും വയസായി, ഞാൻ ഒരുപാട് പ്രതിപക്ഷ നേതാക്കളെ കണ്ടിട്ടുണ്ട്, പക്ഷേ ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല. പുള്ളി ഇപ്പോഴേ മുഖ്യമന്ത്രി ആവാനുള്ള റിഹേഴ്‌സൽ ആണ്."- വെള്ളാപ്പള്ളി പറഞ്ഞു.
Also Read:കോൺഗ്രസിൽ ഇപ്പോൾ എത്ര ഗ്രൂപ്പുണ്ടെന്ന് ആർക്കും അറിയില്ല, അബിൻ വർക്കി അർഹൻ: രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവാകാനുള്ള നേതൃഗുണം വിഡി സതീശനില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനോട് നിയമസഭയിൽ വരരുതേയെന്ന് പറഞ്ഞിട്ട് എന്ത് സംഭവിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരിക്കാനുള്ള യോഗ്യത സതീശന് നഷ്ടമായെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ അപഹാസ്യ കഥാപാത്രമാണ് വിഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Also Read:എന്നെ പോലെ ആരും സൈബർ ആക്രമണം നേരിട്ടിട്ടില്ല: രമേശ് ചെന്നിത്തല
കോൺഗ്രസ് മുസ്ലീം ലീഗിന് കീഴടങ്ങിയെന്നും സാമുദായികാടിസ്ഥാനത്തിലുള്ള പിന്തുണ പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് ലീഗിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "കോൺഗ്രസിന് കേരളത്തിൽ നിരവധി നേതാക്കളുണ്ട്. മുസ്ലീം ലീഗുമായി ബന്ധപ്പെട്ടിരിക്കുന്നിടത്താണ് പ്രശ്‌നം. അത് അവരുടെ പരാജയമാണ്. കോൺഗ്രസ് ലീഗിന് കീഴടങ്ങി. അവർ ലീഗിന്റെ താളത്തിനൊത്ത് തുള്ളുകയാണ് ചെയ്യുന്നത്."- വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തന ശൈലിയെ പ്രശംസിച്ച വെള്ളാപ്പള്ളി, കേരളത്തിൽ ബിജെപി ഉയിർത്തെഴുന്നേറ്റുവെന്നും കോൺഗ്രസ് വോട്ടുകളിൽ വലിയ ഇടിവ് ഇത് സൃഷ്ടിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Read More: പച്ചവെള്ളത്തിന് തീപിടിക്കുന്ന വർഗീയത കേരളത്തിലുണ്ട്; വിഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us