/indian-express-malayalam/media/media_files/0NhCHcizH1g1aZZUKPP1.jpg)
വീണ ജോർജ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 2.30 ന് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആശ വർക്കർമാരുടെ സമരം കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി കിട്ടിയാൽ ആശാമാരുടെ ആവശ്യങ്ങൾ അറിയിക്കുമെന്ന് മുൻപ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും സമയം ലഭിച്ചിരുന്നില്ല. ആശമാരുടെ ഓണറേറിയം വർധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നതിനു വേണ്ടിയാണ് കേന്ദ്രമന്ത്രിയെ കാണാൻ വീണ ജോർജ് അനുമതി തേടിയത്. എന്നാൽ അനുമതി കിട്ടാതെ മടങ്ങുകയായിരുന്നു.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ മുന്‍കൂട്ടി അനുമതി നേടുന്നതില്‍ ആരോഗ്യമന്ത്രിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്നാണ് ആക്ഷേപം ഉയർന്നത്. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി ലഭിക്കുന്ന ഘട്ടത്തില്‍ വീണ്ടും ഡല്‍ഹിയിലെത്തുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
Read More
- പ്രശ്നം പരിഹരിച്ചു; ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് ഭീഷണി നേരിട്ട വില്ലേജ് ഓഫീസർ
- എമ്പുരാനെപ്പറ്റി മോഹൻലാൽ ഹാപ്പിയല്ല,പിന്നെ താൻ എന്തിന് കാണണം: രാജീവ് ചന്ദ്രശേഖർ
- 'എമ്പുരാൻ' രാഷ്ട്രീയവൽക്കരിച്ചതിന്റെ ക്രെഡിറ്റ് സഖാവ് പിണറായി വിജയന് കൊടുക്കണം: രാജീവ് ചന്ദ്രശേഖർ
- Empuraan: സുപ്രിയ അർബൻ നക്സൽ,മല്ലിക സുകുമാരൻ മരുമകളെ നിലക്ക് നിർത്തണം:വിവാദ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.