scorecardresearch

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരെ പിരിച്ചുവിടും- വീണാജോർജ്

കോഴിക്കോട് ബീച്ച് ആശൂപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ അക്രമിച്ചെന്ന് പരാതിയിലാണ് മന്ത്രിയുടെ പ്രതികരണം.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് പരാതി ലഭിക്കുന്നത്

കോഴിക്കോട് ബീച്ച് ആശൂപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ അക്രമിച്ചെന്ന് പരാതിയിലാണ് മന്ത്രിയുടെ പ്രതികരണം.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് പരാതി ലഭിക്കുന്നത്

author-image
WebDesk
New Update
Veena George

വീണാജോർജ്

കോഴിക്കോട്: സ്ത്രീകൾക്കെതിരെ അതിക്രമം കാട്ടുന്നത് ആരായാലും അവരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്ന പരാതിയിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. 
വളരെ ഗൗരവത്തോടെയാണ് സർക്കാർ ഇത്തരം സംഭവങ്ങളെ കാണുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അതിക്രമം നടത്തുന്ന ഒരാളും സർവ്വീസിൽവേണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് പരാതി ലഭിക്കുന്നത്. ആശൂപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പരാതിക്കാരി. ഫിസിയോതെറാപ്പിസ്റ്റായ ഒരാൾ പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ ദുരുദ്ദേശപരമായി തൊട്ടുവെന്നും അക്രമിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. ആശൂപത്രിയിലെ ആഭ്യന്തര പരാതി സെല്ലിന് ലഭിച്ച പരാതി പിന്നീട് പോലീസിന് കൈമാറുകയായിരുന്നു.പോലീസ് പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് കുറ്റാരോപിതനായ ആരോഗ്യപ്രവർത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇയാളെ സസ്‌പെൻഡും ചെയ്തു. 

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡനത്തിന് ഇരയാക്കിയ സംഭവം വലിയ വിവാദമായിരുന്നു. ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം സംഭവത്തിൽ മെഡിക്കൽ കോളേജിലെ അറ്റൻഡറായ വടകര മയ്യന്നൂർ സ്വദേശി ശശിധരനനെ പേലീസ് അറസ്റ്റുചെയ്തത്. 

Read More

  • കേരളം വിടുന്ന മലയാളികൾ; 45 ശതമാനവും വിദ്യാർത്ഥികൾ
Advertisment
Hospital Kozhikode Health Minister Health Kozhikode Medical College Kerala Health Department Women

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: