scorecardresearch

പോളണ്ടിൽ ഇന്ത്യൻ കയ്യൊപ്പുമായി കുസാറ്റ്; റോവർ മത്സരത്തിന് മലയാളി വിദ്യാർത്ഥികൾ

ലോകമെമ്പാടുമുള്ള 69 ടീമുകൾ പങ്കെടുത്തതിൽ നിന്ന് അന്താരാഷ്ട്രതലത്തിൽ 11-ാം റാങ്കും ഇന്ത്യയിൽ ഒന്നാം റാങ്കും നേടിയാണ് കുസാറ്റ് ടീം മത്സരത്തിൽ പങ്കെടുക്കുന്നത്

ലോകമെമ്പാടുമുള്ള 69 ടീമുകൾ പങ്കെടുത്തതിൽ നിന്ന് അന്താരാഷ്ട്രതലത്തിൽ 11-ാം റാങ്കും ഇന്ത്യയിൽ ഒന്നാം റാങ്കും നേടിയാണ് കുസാറ്റ് ടീം മത്സരത്തിൽ പങ്കെടുക്കുന്നത്

author-image
WebDesk
New Update
CUSAT, Rover Challenge Competition

അന്തർദേശീയ റോവർ മത്സരത്തിലേക്ക് തെരെഞ്ഞെടുത്ത കുസാറ്റിലെ വിദ്യാർത്ഥികളുടെ സംഘം

കൊച്ചി: സെപ്റ്റംബറിൽ പോളണ്ടിൽവച്ച് നടക്കുന്ന അന്തർദേശീയ റോവർ മത്സരത്തിലേക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സംഘമായ ടീം ഹൊറൈസൺ തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേന്ത്യയിൽ നിന്നും ഈ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാഭ്യാസസ്ഥാപനം കുസാറ്റ് ആണ്. യോഗ്യത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യയെ പ്രതിനിധീകരിക്കുവാനുള്ള അവസരമാണ് ടീം കരസ്ഥമാക്കിയത്.

Advertisment

അഞ്ച് ഭൂഖണ്ഡങ്ങളിലായി 69 ടീമുകൾ പങ്കെടുക്കുന്നതിൽ നിന്നും അന്താരാഷ്ട്രതലത്തിൽ 11-ാം റാങ്കും ഇന്ത്യയിൽ ഒന്നാം റാങ്കും നേടിയാണ് കുസാറ്റ് ടീം മത്സരത്തിൽ പങ്കെടുക്കുന്നത്. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ഇംപീരിയൽ കോളേജ് ഉൾപ്പെടെയുള്ള ലോകോത്തര വിദ്യാഭ്യാസസ്ഥാപനങ്ങളെ പിന്തള്ളിയാണ് കുസാറ്റ് ടീം 11-ാം സ്ഥാനത്ത് എത്തിയത്.

കഴിഞ്ഞ വർഷം നടന്ന റോവർ മത്സരത്തിൽ കുസാറ്റ് ടീം അന്താരാഷ്ട്രതലത്തിൽ 19-ാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

എല്ലാ വർഷവും പോളണ്ടിൽ യൂറോപ്യൻ സ്പേസ് ഫൗണ്ടേഷൻ നടത്തുന്ന അന്തർദേശീയ റോവർ മത്സരമാണ് യൂറോപ്യൻ റോവർ ചലഞ്ച്. യൂറോപ്പിലെ ഏറ്റവും വലിയ മത്സരവും ഇതാണ്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന മത്സരാർത്ഥികളെ കൂടാതെ ഈ മേഖലയിലുള്ള ശാസ്ത്രജ്ഞന്മാർ, സംരംഭകർ എന്നിവരെല്ലാം മത്സരം വീക്ഷിക്കാൻ എത്തും. സാധാരണ ആൺകുട്ടികൾ കൂടുതലുള്ള മേഖലയായിട്ടുപോലും കുസാറ്റിൽ നിന്നും 18 പെൺകുട്ടികളുടെ സാന്നിധ്യം മറ്റു വിദ്യാർത്ഥിനികൾക്ക് പ്രചോദനമാണ്. 

Read More

Advertisment
Cusat Poland

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: