/indian-express-malayalam/media/media_files/uploads/2018/10/High-court.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: മാലിന്യം തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമെന്ന് കുറ്റപ്പെടുത്തി ഹൈക്കോടതി. ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം കണ്ണ് തുറപ്പിക്കണമെന്നും കോടതി പരാമർശിച്ചു. ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനം നടത്തിയവരെ കോടതി പ്രകീർത്തിച്ചു. ഇത്തരം ദുരന്തം കൊച്ചിയിൽ ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.
കൊച്ചിയിലെ വെള്ളക്കെട്ട് കേസ് പരിഹണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നിരീക്ഷണം. മാലിന്യം വലിച്ചെറിയുന്നതിൽ ജനങ്ങൾ മാറിച്ചിന്തിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു. കനാലുകളിൽ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണമെന്ന് കോടതി നിർദേശിച്ചു.
കൊച്ചിയിൽ കനാലുകളിലെ മാലിന്യ ശേഖരണത്തിന് ആളുകളെ ഉപയോഗിക്കുന്നത് സമ്മതിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കമ്മട്ടിപ്പാടത്ത് ഇത്രയധികം മാലിന്യം വന്നു കയറുന്നത് എങ്ങനെയെന്നും കോടതി ആരാഞ്ഞു. ജനങ്ങൾ വീട്ടിൽ നിന്നു കൊണ്ടുവന്ന് ഇടുന്നതാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കലുങ്കുകൾ സുഗമമായ ഒഴുക്കിന് പര്യാപ്തമെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ പൊതുവിൽ സഹകരിക്കാറില്ലെങ്കിലും ഇത്തവണ നടപടി കൈക്കൊണ്ടതിൽ പ്രശംസിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. കേസ് 31 ലേക്ക് മാറ്റിയിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.