scorecardresearch

ഹൃദ്രോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു

ലോകപ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനായിരുന്നു ഡോ.എം.എസ്.വല്യത്താൻ.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു

ലോകപ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനായിരുന്നു ഡോ.എം.എസ്.വല്യത്താൻ.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു

author-image
WebDesk
New Update
news

ഡോ.എം.എസ്.വല്യത്താൻ

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു.

Advertisment

ലോകപ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനായിരുന്നു ഡോ.എം.എസ്.വല്യത്താൻ.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽനിന്നാണ് എംഎസ് പഠനം പൂർത്തിയാക്കിയത്. എഫ്ആർസിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിൽ എത്തി. പിന്നീട് ജോൺ ഹോപ്കിൻസ് അടക്കമുള്ള ഉന്നത വിദേശ സർവകലാശാലകളിൽനിന്ന് ഹൃദയ ശസ്ത്രക്രിയയിൽ ഉന്നത പഠനം നേടി.

രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2005 ൽ രാജ്യം പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. 1999-ൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സ് ബഹുമതി ലഭിച്ചു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിൽ നിന്ന് ഡോ.സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്.

Advertisment

വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ.എം.എസ്.വല്യത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തിൽ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുർവേദ വൈദ്യശാസ്ത്രം പഠിക്കാനും അതിൽകൂടി ഗവേഷണം നടത്താനും ഡോ. എം.എസ് വല്യത്താൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തിന്റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു. നേതൃപദവിയിൽ ഇരുന്ന് ശ്രീചിത്തിര തിരുനാൾ ആശുപത്രിയെ ഉത്തരോത്തരം വളർത്തിയ വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: