scorecardresearch

കോൺഗ്രസിൽ ഗ്രൂപ്പുണ്ട്, അത് യാഥാർഥ്യമാണ്; വിഡി സതീശൻ

ഗ്രൂപ്പുകളുടെ അതിപ്രസരണം ഏറ്റവും കുറവുള്ള കാലഘട്ടത്തിലൂടെയുമാണ് പാർട്ടി കടന്നുപോകുന്നതെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് വിഡി സതീശൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്

ഗ്രൂപ്പുകളുടെ അതിപ്രസരണം ഏറ്റവും കുറവുള്ള കാലഘട്ടത്തിലൂടെയുമാണ് പാർട്ടി കടന്നുപോകുന്നതെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് വിഡി സതീശൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്

author-image
WebDesk
New Update
V D Satheesan

Varthamanam with V D Satheesan, Streaming Now

'Varthamanam' Podcast with V D Satheesan:കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പെന്നത് ഒരു യാഥാർഥ്യമാണെന്ന് വിഡി സതീശൻ. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് വിഡി സതീശൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്."കോൺഗ്രസിൽ ഗ്രൂപ്പില്ലായെന്ന് ഞാൻ പറയുന്നില്ല. ഗ്രൂപ്പുണ്ട്. എല്ലാക്കാലത്തും കോൺഗ്രസിൽ ഗ്രൂപ്പുണ്ട്. പല തോൽവിയുടെയും കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണ്"- സതീശൻ പറഞ്ഞു. 

Advertisment

കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെല്ലാം ഗ്രൂപ്പുണ്ടായിരുന്നു. ആദ്യ പ്രതിപക്ഷ നേതാവായിരുന്ന പിടി ചാക്കോയുടെ കാലം മുതൽ ഗ്രൂപ്പുണ്ട്. കെ കരുണാകരൻ, എകെ ആൻറണി, ഉമ്മൻചാണ്ടി തുടങ്ങി മുതിർന്ന നേതാക്കളുടെയെല്ലാം കാലത്ത് പാർട്ടിക്കുള്ളിൽ ഗ്രുപ്പുണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പുകളുടെ അതിപ്രസരണം ഏറ്റവും കുറവുള്ള കാലഘട്ടമാണിതെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

"പാർട്ടിയേക്കാൾ വലുതല്ല, ഗ്രൂപ്പെന്ന് യാഥാർഥ്യം ഞങ്ങൾക്കുണ്ട്. കഴിഞ്ഞ 60 വർഷത്തെ സംസ്ഥാന കോൺഗ്രസ് ചരിത്രത്തിൽ ഗ്രൂപ്പുകളുടെ അതിപ്രസരണം ഏറ്റവും കുറവുള്ള കാലഘട്ടമാണിത്".-വിഡി സതീശൻ പറഞ്ഞു.

Advertisment

കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാനാകാത്ത ശക്തമായ നേതൃത്വം യുഡിഎഫിനുണ്ടെന്നും വിഡി സതീശൻ പറഞ്ഞു." കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ശക്തമായ രണ്ടാം നിര, മൂന്നാം നിര കോൺഗ്രസ് വളർത്തിയിട്ടുണ്ട്. നിയമസഭയിൽ യുവാക്കളാണ് കോൺഗ്രസിനെ നയിക്കുന്നത്. മഹിളാ കോൺഗ്രസ്, കെഎസ് യു, യൂത്ത് കോൺഗ്രസ് എന്നിവയിൽ എല്ലാം ശക്തമായ നേതൃത്വമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാണ്"- വിഡി സതീശൻ പറഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് കഴിഞ്ഞാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കൾ അച്ചടക്കം പാലിക്കണമെന്നും പാർട്ടി ലൈനിൽ ഉറച്ചുനിൽക്കണമെന്നും ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങൾ പരസ്യമായി പറയരുതെന്നും നേതാക്കൾക്ക് കർശന നിർദേശം നൽകിയിരുന്നു.

ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു അവതരിപ്പിച്ച ഐഇ മലയാളം വർത്തമാനം പ്രഥമ പതിപ്പിൽ ശശി തരൂർ അതിഥിയായി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഹൈക്കമാൻസ് മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചത്.പാർട്ടിക്ക് പുറത്തുനിന്നുള്ള വോട്ടുകൾ സമാഹരിക്കുവാൻ സംസ്ഥാനത്തെ കോൺഗ്രസിന് സാധിക്കണമെന്ന വർത്തമാനത്തിൽ തരൂർ അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ ഇതു വരെ അതിൽ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ല എന്നും പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു.

Read More

Congress Vd Satheeshan Kpcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: