scorecardresearch

സുരേന്ദ്രൻ അഭിപ്രായം പറയാൻ, പണം ആവശ്യപ്പെട്ടത് ബിജെപിയോടല്ല; കേന്ദ്ര അവഗണനയ്ക്കെതിരെ സമരം ചെയ്യുമെന്ന് വി.ഡി സതീശൻ

കേരളം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു

കേരളം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു

author-image
WebDesk
New Update
VD Satheesan, UDF

ചിത്രം: ഫേസ്ബുക്ക്

പാലക്കാട്: വയനാട്ടിലെ ദുരന്ത ബാധിതരോടുള്ള കേന്ദ്ര അവഗണന ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്നും, മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയതിനു സമാനമായ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിൻ്റെ ആവശ്യമെന്നും സതീശൻ പാലക്കാട് പറഞ്ഞു. 

Advertisment

വയനാട്ടിൽ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് തീരുമാനം വന്നതെന്നും. അതു പ്രധാനപ്പെട്ടതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കെ. സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല കേരളം പണം ആവശ്യപ്പെട്ടതെന്നും കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ട് ഒറ്റയ്ക്ക് സമരം ചെയ്യാനാണ് തീരുമാനമെന്നും വി.ഡി സതീശൻ പറഞ്ഞു.

കേരളം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ദേശീയ- സംസ്ഥാന തലങ്ങളില്‍ ഇതിനെ ഗൗരവമുള്ള വിഷയമാക്കി മാറ്റും. വയനാടിനുള്ള ധനസഹായം ആരുടെയും പോക്കറ്റില്‍ നിന്നും എടുത്ത് തരുന്ന പണമല്ല. സംസ്ഥാനങ്ങള്‍ അവകാശപ്പെട്ട പണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് ഇരട്ടവോട്ട് വിവാദത്തിൽ നിയമനടപടി എന്നു പറഞ്ഞ് തന്നെ ആരും വിരട്ടേണ്ടെന്നും സതീശൻ വ്യക്തമാക്കി. 'മൂന്നു മാസം മുൻപ് വാടക വീട് എടുത്ത് സരിൻ വോട്ട് ചേർത്തു. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഒരു പണിയും എടുക്കാത്ത ആളാണ്. അതാണ് ഇപ്പോൾ ബഹളം വയ്ക്കുന്നത്. മന്ത്രി, അളിയൻ, ജില്ലാ സെക്രട്ടറി എന്നിവർ ചേർന്നുള്ള ലോബിയാണ് പാലക്കാട് സിപിഎമ്മിനെ നിയന്ത്രിക്കുന്നത്,' സതീശൻ പറഞ്ഞു.

Read More

Advertisment
Vd Satheeshan Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: