scorecardresearch

'തന്നെ വർഗീയമായി ചാപ്പ കുത്താനുള്ള ശ്രമത്തിന് ജനം മറുപടി നൽകും'; ഷാഫി പറമ്പിൽ

താൻ വടകരയിലേക്ക് എത്തിയ സമയം മുതൽ ഓരോ ഘട്ടത്തിലും തന്നെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് സിപിഎം മുന്നോട്ട് പോയതെന്നും ഷാഫി

താൻ വടകരയിലേക്ക് എത്തിയ സമയം മുതൽ ഓരോ ഘട്ടത്തിലും തന്നെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് സിപിഎം മുന്നോട്ട് പോയതെന്നും ഷാഫി

author-image
WebDesk
New Update
ആശങ്കയൊഴിയാത്ത ദിനങ്ങൾ; റാപിഡ് ടെസ്റ്റിനൊരുങ്ങി കേരളം: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

വ്യാജ സ്ക്രീൻ ഷോട്ടിനെതിരെ പരാതി നൽകി ദിവസങ്ങളായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഷാഫി പറമ്പിൽ വിമർശിച്ചു

കണ്ണൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും തീരാതെ വടകരയിലെ വാക്പോര്. തന്നെ വർഗീയമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിച്ചുവെന്ന് ആരോപണം ആവർത്തിച്ച് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വീണ്ടും രംഗത്തെത്തി. തിരഞ്ഞെടുപ്പിനായി താൻ വടകരയിലേക്ക് എത്തിയ സമയം മുതൽ ഓരോ ഘട്ടത്തിലും തന്നെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് സിപിഎം മുന്നോട്ട് പോയതെന്ന് ഷാഫി ആരോപിച്ചു. 

Advertisment

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും തിരഞ്ഞെടുപ്പിന് ശേഷവുും തന്നെ വർഗീയമായി ചാപ്പ് കുത്താനുള്ള ശ്രമമാണ് നടന്നത്. എന്നാൽ ആ ശ്രമങ്ങളൊന്നും തന്നെ വിജയം കണ്ടില്ല. തനിക്കെതിരായ അത്തരത്തിലെ നീക്കങ്ങളെല്ലാം ജനങ്ങൾ തന്നെ ചെറുത്ത് തോൽപ്പിച്ചു. വടകരയെ സംബന്ധിച്ച് ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും പ്രചരണത്തിനിടയിലെ വ്യാജ സ്ക്രീൻ ഷോട്ടിനെതിരെ പരാതി നൽകി ദിവസങ്ങളായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. 

പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയും ഷാഫി പ്രതികരിച്ചു. ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കണ്ടതെന്ന് ചോദിച്ച അദ്ദേഹം ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും തങ്ങളാരും കാണാറില്ലെന്നും വ്യക്തമാക്കി.

Read More

Congress Vadakara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: