scorecardresearch

മൈക്രോ ഫിനാൻസ് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

വി.എസ്. അച്യുതാനന്ദന്റെ ആക്ഷേപ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്

വി.എസ്. അച്യുതാനന്ദന്റെ ആക്ഷേപ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്

author-image
WebDesk
New Update
Micro Finance Case

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേകകോടതിയുടേതാണ് ഉത്തരവ്. അന്വേഷണം പൂർത്തിയാക്കി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജഡ്ജി എം.വി. രാജാകുമാരയാണ് വിജിലൻസിന് നിർദേശം നൽകിയത്.

Advertisment

വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് മൈക്രോ ഫിനാൻസ് അഴിമതിയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടശനെതിരെ കേസെടുത്തത്. പിന്നാലെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയും വെള്ളാപ്പള്ളിക്ക് അനുകൂലമായി, സാമ്പത്തികനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് വി.എസ് കോടതിയിൽ ആക്ഷേപം സമർപ്പിച്ചിരുന്നു. ഈ ആക്ഷേപ ഹർജി അംഗീകരിച്ചാണ് കോടതി തുടരന്വേഷണത്തിന് ഇത്തരവ്ട്ടിരിക്കുന്നത്. 2016 ജനുവരി 20നാണ് വി.എസ്. നൽകിയ സ്വകാര്യഹർജി പരിഗണച്ച് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ തുടരന്വേഷണത്തിന് ഉത്തരവുനൽകുന്നത് എട്ട് വർഷത്തിന് ശേഷമാണ്.

2003-2015 കാലയളവില്‍  15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും, ഉയര്‍ന്ന പലിശ ഈടാക്കി ഈ തുക വിതരണം ചെയ്യുകയും ഇല്ലാത്ത ആളുകളുടെ പേരില്‍ വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.

Read More

Advertisment
Vs Achuthanandan Vellappally Natesan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: