scorecardresearch

പോക്ക് ശരിയല്ലെന്ന് സുധീരൻ, കാര്യമാക്കുന്നില്ലെന്ന് സുധാകരൻ; കോൺഗ്രസിൽ ചേരിപ്പോര്

സുധീരന്റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ അതെല്ലാം അസ്ഥാനത്തുള്ളതാണെന്നും പ്രതികരിച്ചു

സുധീരന്റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ അതെല്ലാം അസ്ഥാനത്തുള്ളതാണെന്നും പ്രതികരിച്ചു

author-image
WebDesk
New Update
കളി തുടരുന്ന കെ സി; കളിയറിയാതെ ഒസിയും ആർ സിയും

കെ സുധാകരൻ (ഫയൽ ചിത്രം)

തിരുവനന്തപുരം: ഏറെ നാളുകൾക്ക് ശേഷം കോൺഗ്രസിൽ നേതാക്കൾ തമ്മിലെ പരസ്യമായ വാഗ്വാദം വീണ്ടും. ഇത്തവണ ഒരറ്റത്ത് രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുന്നത് പാർട്ടിയിലെ ആദർശ മുഖമായ വി എം സുധീരനാണ്. കെ പി സി സി നേതൃത്വത്തിന്റെ പോക്ക് ശരിയല്ലെന്ന് പാർട്ടി നേതൃയോഗത്തിൽ തന്നെ വി എം സുധീരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാദ-പ്രതിവാദങ്ങൾക്ക് ഇപ്പോൾ തുടക്കമായിരിക്കുന്നത്.

Advertisment

സുധീരന്റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ അതെല്ലാം അസ്ഥാനത്തുള്ളതാണെന്നും പ്രതികരിച്ചു. സുധീരന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ സംസ്കാരത്തിലുള്ളതാണെന്നും താൻ അതിനെ കാര്യമായി എടുക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകവേ നെടുമ്പാശ്ശേരിയിൽ വെച്ചായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം.

വളരെ രൂക്ഷമായ ഭാഷയിലായിരുന്നു വി എം സുധീരൻ സംസ്ഥാന-ദേശീയ നേതൃത്വത്തിനെതിരെയും കെ സുധാകരനെതിരെയും ഇന്ന് പ്രതികരിച്ചത്. താൻ പാർട്ടി വിട്ടു എന്നതടക്കമുള്ള പ്രസ്താവനകൾ തീർത്തും വസ്തുതാ വിരുദ്ധമാണ്. സുധാകരനടക്കമുള്ള പുതിയ നേതൃത്വം കടന്നുവന്നപ്പോൾ ഏറെ പ്രതീക്ഷയോടെ ആദ്യം സ്വാഗതം ചെയ്ത വ്യക്തിയാണ് താൻ. എന്നാൽ ഗ്രൂപ്പിന്റെ അതിപ്രസരമാണ് പിന്നീട് കണ്ടത്. രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പിലേക്കെത്തുന്ന സ്ഥിതിയുണ്ടായി. ഗ്രൂപ്പിനുള്ളിൽ ഉപഗ്രൂപ്പുണ്ടാക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരിൽ സ്ഥാനങ്ങൾ പങ്കുവെക്കപ്പെട്ടു. ഡി സി സി പ്രസിഡന്റുമാരുടെ നിയമന കാര്യത്തിലടക്കം തന്റെ അതൃപ്തി കെ പി സി സി പ്രസിഡന്റിനെ അറിയിച്ചിരുന്നെന്നും സുധീരൻ പറഞ്ഞു.

ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് കത്തെഴുതിയിരുന്നു. പരിഹാരം കാണാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിരുന്നെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. ഈ നിലപാടുകളെ തുടർന്നാണ് കെ പി സി സിയുടേയും എ ഐ സി സി യുടേയും പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്നാൽ ഡി സി സി കൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ താൻ പങ്കെടുക്കുന്നുണ്ട്. കുറ്റവിചാരണ സദസ്സിലടക്കം അടുത്തിടെയും പങ്കെടുത്തിരുന്നുവെന്നും അതൊന്നും കണക്കിലെടുക്കാതെ താൻ പാർട്ടി വിട്ടെന്ന തരത്തിൽ സുധാകരൻ പരസ്യമായി നടത്തിയ പരാമർശങ്ങൾ ശരിയല്ലെന്നും ഭാവിയിൽ അദ്ദേഹത്തിന് തന്നെ അത് തിരുത്തേണ്ടി വരുമെന്നും സുധീരൻ തുറന്നടിച്ചു.  

Advertisment

Read More News Stories:

V M Sudheeran K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: