/indian-express-malayalam/media/media_files/2024/11/09/ZDzfZO9lFf3zRQZprAYu.jpg)
സുരേഷ് ഗോപി
കൊച്ചി: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ഗോത്ര വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പ്രസ്താവന പിൻവലിച്ച് കേന്ദ്രമന്ത്രി. ആദിവാസി വിഭാഗത്തിന്റെ ഉന്നമനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നുവെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.ബിജെപിയുടെ ഡൽഹിയിലെ മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രസ്താവന പിൻവലിക്കുന്നതായി സുരേഷ് ഗോപി അറിയിച്ചത്.
രാവിലെ ഡൽഹിയിലെ തന്നെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബൽ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്നും അത് ജനാധിപത്യസംവിധാനത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകളാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും വേർതിരിവ് മാറ്റണം എന്നാണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചത്.
'നല്ല ഉദ്ദേശത്തോടെയാണ് താൻ പറഞ്ഞത്. മുന്നാക്കക്കാരുടെ ഉന്നമനത്തിന് പിന്നാക്കക്കാർ വരണം എന്നും താൻ പറഞ്ഞിരുന്നു. അത്തരത്തിൽ മാറ്റം കൊണ്ടുവന്ന് വേർതിരിവ് മാറ്റണം എന്നാണ് ഉദ്ദേശിച്ചത്. ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ മുഴുവൻ കൊടുക്കാതെ പരാമർശം വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നു. അതിനാൽ താൻ നടത്തിയ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നു'- സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വിഭാഗത്തിന് താൻ എന്തുചെയ്തു എന്ന് അറിയാൻ അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ മതി. ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരാളെ രാഷ്ടപതിയാക്കിയത് തന്റെ പാർട്ടിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Read More
- ആദിവാസി വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യണം; വിവാദ പരാമർശവുമായി സുരേഷ് ഗോപി
- സൗന്ദര്യം കുറവ്, സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം
- മുകേഷിനെതിരായ പീഡന പരാതി: തെളിവുണ്ടെന്ന് അന്വേഷണ സംഘം, കുറ്റപത്രം സമർപ്പിച്ചു
- കോട്ടയത്ത് കുർബാനയ്ക്കിടെ സംഘർഷം; വൈദികനടക്കം നിരവധി പേർക്ക് പരുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.