/indian-express-malayalam/media/media_files/BoZSCBJTaMba6ED86UeW.jpg)
മുകേഷ്
കൊച്ചി: പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്ന കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. എംഎൽഎയ്ക്കെതിരെ ഡിജിറ്റൽ തെളിവുകളുമുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ , അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മുകേഷിനെതിരെ ഗുരുതര ആരോപണമാണ് നടി ഉന്നയിച്ചിട്ടുള്ളത്. കാറിൽ മുകേഷിനൊപ്പം ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം ബലമായി സ്പർശിച്ചെന്നും നടി ആരോപിച്ചിട്ടുണ്ട്. 'നാടകമേ ഉലകം' എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്‍റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നതെന്നും മുറിയില്‍ അതിക്രമിച്ച് കയറി കടന്നുപിടിച്ചുവെന്നും നടി ആരോപിച്ചിരുന്നു.
നടിയുടെ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെയും കുറ്റപത്രം സമർപ്പിച്ചു. ഫോർട്ട്കൊച്ചിയിലെ ഹോട്ടലിൽവച്ച് ശല്യം ചെയ്തെന്നാണ് മണിയൻപിള്ള രാജുവിനെതിരായ നടിയുടെ പരാതി.
Read More
- കോട്ടയത്ത് കുർബാനയ്ക്കിടെ സംഘർഷം; വൈദികനടക്കം നിരവധി പേർക്ക് പരുക്ക്
- ബജറ്റിൽ ഗിഗ് തൊഴിലാളികൾക്ക് കരുതൽ; തിരിച്ചറിയൽ കാർഡുകൾ നൽകും
- കേന്ദ്ര ബജറ്റ് 2025; വില കൂടുന്നവയും കുറയുന്നവയും
- ബഡാ ബീഹാർ; ഇത്തവണയും ബജറ്റിൽ വാരിക്കോരി
- അടിച്ചുമോനേ... 12 ലക്ഷം വരെ ആദായ നികുതി ഇളവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us