/indian-express-malayalam/media/media_files/2025/02/01/jHAThOY8OjZW7nRKMF67.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തലയോലപ്പറമ്പ്: കോട്ടയത്ത് പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷം. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലാണ് സംഭവം. ആക്രമണത്തിൽ പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തിന് അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കുർബാന നടക്കുന്നതിനിടെ വിമത വിഭാഗം പള്ളിയിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഇതോടെ വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പള്ളിയിലെ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു. വിവരം അറിഞ്ഞ് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പള്ളി പൂട്ടിച്ചു.
എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പ്രസാദഗിരി പള്ളിയിൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി തർക്കം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു.
ജോൺ തോട്ടുപുറം ഇന്ന് കുർബാന അർപ്പിക്കാൻ എത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. വിമത വിഭാഗത്തിന്റെ വികാരിയായ ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More
- ബജറ്റിൽ ഗിഗ് തൊഴിലാളികൾക്ക് കരുതൽ; തിരിച്ചറിയൽ കാർഡുകൾ നൽകും
- കേന്ദ്ര ബജറ്റ് 2025; വില കൂടുന്നവയും കുറയുന്നവയും
- ബഡാ ബീഹാർ; ഇത്തവണയും ബജറ്റിൽ വാരിക്കോരി
- അടിച്ചുമോനേ... 12 ലക്ഷം വരെ ആദായ നികുതി ഇളവ്
- കർഷകർക്ക് കൈതാങ്; കിസാൻ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്തി
- ബജറ്റ് അവതരണം ; റെക്കോർഡുകൾ തിരുത്തി നിർമലാ സീതാരാമൻ
- Budget 2025 Live Updates: പൊതു ബജറ്റ് ഇന്ന്, പുതിയ പ്രഖ്യാപനങ്ങളിൽ ഉറ്റുനോക്കി രാജ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us