scorecardresearch

സൗന്ദര്യം കുറവ്, സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം

കഴിഞ്ഞ വ്യാഴാഴ്ചയാണ്  വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

കഴിഞ്ഞ വ്യാഴാഴ്ചയാണ്  വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

author-image
WebDesk
New Update
news

വിഷ്ണുജ

മലപ്പുറം: മലപ്പുറം എളങ്കൂരിലെ വിഷ്ണുജയുടെ മരണത്തിൽ ഭർതൃപീഡനം ആരോപിച്ച് കുടുംബം. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. വിഷ്ണുജയെ ദേഹോപദ്രവം ഏൽപിച്ചിരുന്നു. ഭർത്താവിന്റെ ബന്ധുക്കൾ ഇതിനു കൂട്ടുനിന്നുവെന്നും കുടുംബം ആരോപിച്ചു.

Advertisment

ഒരിക്കൽ പ്രശ്നങ്ങളറിഞ്ഞ് അച്ഛനിതിൽ ഇടപെടട്ടെ എന്ന് മകളോട് ചോദിച്ചിരുന്നതായും, അച്ഛൻ ഇടപെടണ്ട, താൻ ശരിയാക്കിക്കോളാമെന്നാണ് മകൾ പറഞ്ഞതായും വിഷ്ണുജയുടെ അച്ഛൻ വാസുദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകളെ ദേഹോപദ്രവം ഏൽപിക്കുമായിരുന്നു. ഒരിക്കൽ ഒരു കൂട്ടുകാരി വീട്ടിലെത്തിയപ്പോൾ അവളെ ഉപദ്രവിച്ചതിന്റെ പാടുകൾ ദേഹത്ത് കണ്ടു. അന്നും അതെക്കുറിച്ച് സംസാരിക്കാൻ മകൾ സമ്മതിച്ചില്ല. ബൈക്കില്‍ പോലും ഭർത്താവ് മകളെ കയറ്റില്ലായിരുന്നുവെന്നും വാസുദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

2023 മേയിലാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയും എളങ്കൂർ സ്വദേശിയായ പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ്  വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.

Read More

Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: