/indian-express-malayalam/media/media_files/2025/02/02/4PmZHou35LUXnwJTAQjY.jpg)
സുരേഷ് ഗോപി
തിരുവനന്തപുരം: ആദിവാസി വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും. ഗോത്രകാര്യ വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യട്ടെ. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണം. ഒരു ട്രൈബൽ മന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നു സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയ്ക്കും വകുപ്പുകൾക്കുമാണ്. ബജറ്റിൽ ബിഹാറെന്നും കേരളമെന്നും ഡൽഹിയെന്നുമുള്ള വേർതിരിവ് ഇല്ല. ബ്രിട്ടാസ് ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണെന്നും ടൂറിസത്തിന് നിരവധി പദ്ധതികൾ കേരളത്തിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശവും വിവാദത്തിലായിരുന്നു. തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും മരിച്ച് മണ്ണടിഞ്ഞ് ചാരമായതിനുശേഷം അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രി മുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
Read More
- സൗന്ദര്യം കുറവ്, സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം
- മുകേഷിനെതിരായ പീഡന പരാതി: തെളിവുണ്ടെന്ന് അന്വേഷണ സംഘം, കുറ്റപത്രം സമർപ്പിച്ചു
- കോട്ടയത്ത് കുർബാനയ്ക്കിടെ സംഘർഷം; വൈദികനടക്കം നിരവധി പേർക്ക് പരുക്ക്
- ബജറ്റിൽ ഗിഗ് തൊഴിലാളികൾക്ക് കരുതൽ; തിരിച്ചറിയൽ കാർഡുകൾ നൽകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.