scorecardresearch

'എല്ലാവരും ചേർത്തുപിടിച്ചു...നന്ദി'; 46 ദിവസത്തിന് ശേഷം ഉമാ തോമസ് വീട്ടിലേക്ക്

ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക.കഴിഞ്ഞ ഡിസംബർ 29-നാണ് ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ചത്

ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക.കഴിഞ്ഞ ഡിസംബർ 29-നാണ് ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

ഉമാ തോമസ്

കൊച്ചി: ജീവനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയുള്ള 46 ദിവസത്തിന് ശേഷം പൂർണ്ണ ആരോഗ്യത്തോടെ ഉമാതോമസ് ആശുപത്രി വിട്ടു. കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ താത്കാലിക സ്റ്റേജിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റാണ് എംഎൽഎ ആശുപത്രിയിൽ കഴിയേണ്ടി വന്നത്. അപകടത്തിൽ വാരിയെല്ല് പൊട്ടുകയും. തലച്ചോറിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ടും രൂപപ്പെട്ടിരുന്നു. 

Advertisment

നാൽപ്പത്തിയാറ് ദിവസം തന്നെ നന്നായി പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിച്ചാണ് ഉമാ തോമസ് ആശുപത്രി വിട്ടത്. "വലിയ അപകടത്തിൽ നിന്നാണ് കരകയറിയത്.കുറച്ചുദിവസങ്ങൾ കൂടി വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രിയിൽ കഴിഞ്ഞ നാളുകളിൽ എല്ലാവരും ചേർത്തുപിടിച്ചു. എല്ലാവർക്കും നന്ദി".- ആശുപത്രിയിൽ നടന്ന വാർത്താസമ്മേളനത്തിൽ എംഎൽഎ പറഞ്ഞു. 

നിലവിൽ എംഎൽഎയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിൻറെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും.

കഴിഞ്ഞ ഡിസംബർ 29-നാണ് ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ചത്. കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച പതിനാല് അടിയോളം ഉയരമുള്ള സ്റ്റേജിൽ നിന്ന് കാൽവഴുതി വീണാണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റത്.

Advertisment

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയിൽ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിൽ എത്തിയത്. 11600-ത്തോളം ഭരത്യനാട്യ കലാകാരെ അണിനിരത്തി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയാണ് മൃദംഗനാദം. നടി ദിവ്യ ഉണ്ണി, ദേവി ചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നൃത്തം അരങ്ങേറിയത്.

പരിപാടിയുടെ  സമാപനദിവസം ആശംസകൾ അർപ്പിക്കുവാൻ സംഘാടകർ എംഎൽഎയെ ക്ഷണിച്ചിരുന്നു. ഇതിനുവേണ്ടിയാണ് എംഎൽഎ സ്റ്റേഡിയത്തിൽ എത്തിയത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ പ്രത്യേകം സജ്ജമാക്കിയ സ്റ്റേജിലേക്ക് കയറി ആദ്യം മുൻ നിരയിലെ കസേരയിൽ ഇരുന്നു. ഇതിനിടെ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്യാൻ എഴുന്നേൽക്കുമ്പോൾ, കാൽ വഴുതിയതിനെ തുടർന്ന് സ്റ്റേജിന് മുന്നിൽ ബാരിക്കേഡിന് പകരം കെട്ടിയിട്ടുള്ള നീല റിബണ്ണിൽ പിടിക്കാൻ ശ്രമിക്കുകയും, റിബണടക്കം 15 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. 

Read More

Uma Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: