scorecardresearch

വീണ്ടും കാട്ടാനക്കലി;വയനാട്ടിൽ യുവാവ് മരിച്ചു

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കാട്ടാനയക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബുധനാഴ്ച രാവിലെ കൊല്ലപ്പെട്ട ബാലൻ

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കാട്ടാനയക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബുധനാഴ്ച രാവിലെ കൊല്ലപ്പെട്ട ബാലൻ

author-image
WebDesk
New Update
Elephant attacks in Kerala

വീണ്ടും കാട്ടാനക്കലി;വയനാട്ടിൽ യുവാവ് മരിച്ചു

കൽപ്പറ്റ: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതിന് പിന്നാലെ വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി. മേപ്പാടി അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലനാണ് (27) മരിച്ചത്. ബുധാനഴ്ച രാവിലെയാണ് സംഭവം.

Advertisment

ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് അട്ടമല. ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണ് എന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എസ്റ്റേറ്റ് മേഖലയായ പ്രദേശത്ത് കാട്ടാനയും പുലിയും ഇറങ്ങുന്നത് പതിവാണ്. ഇവിടെ വനമേഖലയോട് ചേർന്നുള്ള തോട്ടമേഖലയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

എങ്ങനെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചു.

48 മണിക്കൂറിനിടെ; നാല് മരണം

Advertisment

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കാട്ടാനയക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ബുധനാഴ്ച രാവിലെ കൊല്ലപ്പെട്ട ബാലൻ. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലാണ് കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പട്ടത്. 

തിരുവനന്തപുരം പാലോട് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വെൻകൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടിൽ ബാബു, വയനാട് നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു, ഇടുക്കി പെരുവന്താനത്തിന് സമീപം നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ടത്. 

Read More

Wild elephant Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: