/indian-express-malayalam/media/media_files/uploads/2017/02/hartal.jpg)
ഹർത്താൽ
കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തുടക്കഥയാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ ബസുകൾ ജില്ലയിൽ സർവീസ് നടത്തുന്നില്ല. അതേസമയം, കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ നിരവധി മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി ഗോപാലക്കുറുപ്പും അറിയിച്ചു.
Read More
- സംസ്ഥാന ബജറ്റ്; ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് ഉൾപ്പെടെ പുത്തൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി
- വീണ്ടും കാട്ടാനക്കലി;വയനാട്ടിൽ യുവാവ് മരിച്ചു
- ഒറ്റദിവസം, മൂന്ന് മരണം; അറുതിയില്ലാതെ കാട്ടാനയക്രമണം
- വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയിൽ സ്ത്രീക്ക് ദാരുണാന്ത്യം
- സ്വകാര്യ സർവകലാശാല ബില്ലിന് മന്ത്രിസഭാ അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us