/indian-express-malayalam/media/media_files/2025/10/21/president-droupadi-murmu-2025-10-21-08-37-35.jpg)
രാഷ്ട്രപതി ദ്രൗപതി മുർമു
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട വരെയാണ് ഗതാഗത നിയന്ത്രണം. കൊച്ചി നേവൽ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷൻ, ബിടിഎച്ച്, പാർക്ക് അവന്യൂ റോഡ്, മേനക, ഷൺമുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് എറണാകുളം ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
ഇതുവഴി പോകണം
ഫോർട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്‌നർ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ തോപ്പുപടി ബിഒടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്‌സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് വൈറ്റില ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് കടവന്ത്ര ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെകെ. റോഡിലൂടെ കലൂർ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോർട്ട് ജംഗ്ഷനിലെത്തി കണ്ടെയ്‌നർ റോഡ് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. ഇതല്ലെങ്കിൽ ഫോർട്ടുകൊച്ചി വൈപ്പിൻ ജംങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്.
Also Read:സാമൂഹിക ഐക്യത്തിന് ഗുരുസന്ദേശം പ്രസ്‌കതമെന്ന് രാഷ്ട്രപതി;മഹാസമാധി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
തേവര ഫെറി ഭാഗത്തു നിന്നും കലൂർ ഇടപ്പള്ളി ഭാഗത്തേയ്ക്ക് വരുന്ന ചെറു വാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗർ വഴി മനോരമ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കെകെ റോഡിലൂടെ കലൂർ ജംഗഷനിലെത്തി യാത്ര തുടരണം
വൈപ്പിൻ ഭാഗത്തുനിന്നും ഫോർട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് കലൂർ ജംഗ്ഷനിലെത്തി കെകെ റോഡിലൂടെ കടവന്ത്ര ജംഗ്ഷനിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിൽ എത്തി കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകണം. അല്ലെങ്കിൽ ഫോർട്ടുകൊച്ചി വൈപ്പിൻ ജംങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്.
പാർക്കിംങ് നിയന്ത്രണം
രാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച കൊച്ചി സിറ്റി പരിധിയിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പോലീസ് അറിയിച്ചു.
രാഷ്ട്രപതി ഇന്ന് മടങ്ങും
വ്യാഴാഴ്ച കോട്ടയത്തെ പരിപാടിയ്ക്ക് ശേഷം രാത്രി കുമരകം താജ് റിസോർട്ടിലാണ് രാഷ്ട്രപതി തങ്ങിയത്. രാവിലെ കുമരകത്ത് ബോട്ടിംങിന് ശേഷമാണ് രാഷ്ട്രപതി കൊച്ചിയിൽ എത്തുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത.
Also Read:രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു; സുരക്ഷാ വീഴ്ച
തുടർന്ന് ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനുശേഷം ഉച്ചയ്ക്ക് 1:20 ന് കൊച്ചി നെവൽ ബേസിൽ നിന്നും ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടും. ഇവിടെ നിന്നും വൈകിട്ട് 4.05ന് ഡൽഹിയിലേക്ക് തിരിക്കും. നാലുദിവത്തിനെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
Read More: കൊച്ചിയിൽ കലാസൃഷ്ടികൾക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധം ശക്തം, നിയമനടപടിയുമായി ലളിതകലാ അക്കാദമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us