/indian-express-malayalam/media/media_files/2025/10/23/at-galley-2025-10-23-14-44-44.jpg)
ഹനാൻ ബെമാറിൻ, നശിപ്പിക്കപ്പെട്ട ചിത്രങ്ങൾ
കൊച്ചി: എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ച വിദേശകലാകാരിയുടെ സൃഷ്ടികൾ നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നോർവീജിയൻ ചിത്രകാരി ഹനാൻ ബെമാറിന്റെ ചിത്രങ്ങളാണ് നശിപ്പിച്ചത്. കലാസൃഷ്ടിയിൽ തെറിവാക്കുകൾ ഉണ്ടെന്ന് ആരോപിച്ചാണ് മലയാളി കലാകാരൻ ഹോചിമിൻറെ നേതൃത്വത്തിലാണ് ചിത്രങ്ങൾ നശിപ്പിച്ചത്.
കലാവിഷ്‌കാരങ്ങളോടുള്ള വിമർശനം ഇത്തരത്തിൽ തുടങ്ങിയാൽ നാം എവിടെ എത്തുമെന്നത് ആലോചിക്കണമെന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ പറഞ്ഞു. ലോകവ്യാപകമായി അരങ്ങേറുന്ന വലതുപക്ഷ അരാഷ്ടീയതയുടെ ഫലമായ അസഹിഷ്ണത കേരളത്തേയും ബാധിച്ചിരിക്കുന്നു. ഇവിടെ ചിത്രങ്ങൾ നശിപ്പിച്ചവരിൽ അറിയപ്പെടുന്ന ചിത്രകാരന്മാരും ഉണ്ട് എന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.
Also Read:പേരാമ്പ്രയിലെ ആക്രമണം ശബരിമല വിഷയം മാറ്റാൻ, എന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ: ഷാഫി പറമ്പിൽ
അന്താരാഷ്ട്രതലത്തിൽ നടക്കുന്ന സിനിമാ, നാടക, ചിത്ര പ്രദർശനങ്ങളെ കൂടുതൽ വിശാലമായ മാനസിക തലത്തിൽ നിന്നു സമീപിക്കാനും പരിശോധിക്കാനും കേരളം എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിനു വിരുദ്ധമായ സംഗതികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. വിമർശനം അനിവാര്യമാണ്. പക്ഷേ കലക്കുനേരെയുള്ള കടന്നു കയറ്റവും ആക്രമണവും മാനവീകതയേയും ജനാധിപത്യത്തേയും ഇല്ലാതാക്കുന്നു. അക്രമികൾ സ്വയമറിയാതെ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ ഹിന്ദുത്വവാദികളുടെ ചേരിയിലേക്കാണ് മാറുന്നതെന്നും അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു.
വിയോജിപ്പുകളും വിമർശനങ്ങളും എല്ലാ കാലത്തും കലയെ സംവാദഭരിതമാക്കി നിർത്തിയ ചരിത്രമാണ് നമുക്കുള്ളതെന്നും കലാകൃതി നശിപ്പിക്കുന്നതിലൂടെ സംരക്ഷിക്കപ്പെട്ടുവെന്ന് നിങ്ങൾ കരുതുന്ന സദാചാരത്തെക്കുറിച്ചോർത്ത് താൻ ഭയപ്പെടുന്നുവെന്നുമാണ്് കലാ നിരൂപകനും കവിയും ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രം സംഭവത്തിൽ പ്രതികരിച്ചത്. തീവ്രവലതുപക്ഷാനുകൂലികൾ ലോകത്താകമാനം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യത്വവിരുദ്ധമായ ചെയ്തികളുടെ അക്കൗണ്ടിലേക്കാണ് ഹോചിമിയുടെ പ്രതിഷേധവും കടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്
അതേസമയം, കലാസൃഷ്ടികൾ നശിപ്പിച്ച സംഭവത്തിൽ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് കേരള ലളിതകലാ അക്കാദമി. ഹനാൻ ബനാമറിൻറെ ഇൻസ്റ്റലേഷൻ കീറിയെറിഞ്ഞവർക്കെതിരെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകും. ദർബാർ ഹാളിൽ അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിൻറെ ഭാഗമായിരുന്നു ഹനാൻറെ ഇൻസ്റ്റലേഷൻ. ഇൻസ്റ്റലേഷനിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നാരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ചയായിരുന്നു ആക്രമണം. ലിനോകട്ടുകൾ കീറിയെറിഞ്ഞത് ഇവർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മുന്നറിയിപ്പോടെയായിരുന്നു പ്രദർശനമെന്നാണ് ഉള്ളടക്കത്തിൽ അശ്ലീലമുണ്ടെന്ന ആരോപണത്തിന് ലളിതകലാ അക്കാദമിയുടെ മറുപടി.
Also Read: ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ
സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യൂറേറ്റർ എം എൽ ജോണി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിഷയം ചർച്ചയാകുന്നത്. നോർവേയിലെ തീവ്രവലതുപക്ഷ വിഭാഗത്തിൽ നിന്നു നേരിട്ട വിദ്വേഷപരമായ പ്രസ്താവനകൾ ചേർത്ത് 2021ൽ സിൽക്കിൽ ചെയ്ത് 'ദ് നോർവീജിയൻ ആർട്ടിസ്റ്റിക് കാനൻ' ആണ് ഹനാന്റെ പ്രദർശനത്തിൽ പ്രധാനം. ഇതു പ്രദർശിപ്പിച്ചതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റെ പ്രതികരണം.
കലാസൃഷ്ടിയിൽ ഇത്തരം ഉള്ളടക്കമുണ്ടെങ്കിൽ അതു സംബന്ധിച്ച സൂചന നൽകണമെന്നാണ് രീതി. ദർബാർ ഹാളിൽ ഇതിന്റെ അറിയിപ്പുവച്ചിട്ടുണ്ട്. ഒരു രാജ്യാന്തര കലാകാരന്റെ സൃഷ്ടി സെൻസർ ചെയ്യുകയെന്നത് അക്കാദമിയുടെ അധികാരത്തിനു കീഴിലുള്ള കാര്യമല്ലെന്നും മുരളി ചീരോത്ത് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹോചിമിന്റെ പ്രവൃത്തിയെ അനുകൂലിച്ച് കലാകാരൻ ജോണി എംഎൽ രംഗത്തെത്തി. ചിത്രം നശിപ്പിച്ചുവെന്നത് തെറ്റാണെന്നും കലാസൃഷ്ടിയിലെ തെറിപ്രയോഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലാണ് ഭിന്നതയെന്നും അദ്ദേഹം പറഞ്ഞു. കലാകാരിയ്ക്ക് തന്റെ ആശയം അവരുടെ ഭാഷയിൽ തന്നെ ആവിഷ്‌കരണം നടത്താമായിരുന്നു. എന്നാൽ, എന്തിനാണത് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്- ജോണി എംഎൽ ചോദിക്കുന്നു. ആശയപരമായ ഔന്നത്യത്തിലേക്ക് കൊണ്ടുപോകുന്നതാകണം കലയെന്നും അദ്ദേഹം പറഞ്ഞു.
Read More:സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 13 കാരന് രോഗം സ്ഥിരീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us