scorecardresearch

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ

ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവെന്നാണ് എസ്ഐടി കണ്ടെത്തൽ

ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവെന്നാണ് എസ്ഐടി കണ്ടെത്തൽ

author-image
WebDesk
New Update
Murari Babu

മുരാരി ബാബു

തിരുവനന്തപുരം: ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റിൽ.  ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി സംഘം മുരാരി ബാബുവിനെ ഇന്നലെ രാത്രി 10 മണിയോടെ പെരുന്നയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Advertisment

Also Read: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിലായിരുന്നു. ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളും കട്ടിളയും കടത്തിയ കേസുകളിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത് മുരാരി ബാബുവെന്നാണ് എസ്ഐടി കണ്ടെത്തൽ. 

Also Read: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 13 കാരന് രോഗം സ്ഥിരീകരിച്ചു

Advertisment

അതിനിടെ, ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുരാരി ബാബു പറഞ്ഞിരുന്നു. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയതെന്നും അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി പറഞ്ഞിരുന്നു.

Also Read: കുത്തനെ ഇടിഞ്ഞ് സ്വർണ വില; ഇന്നു മാത്രം കുറഞ്ഞത് 3,752 രൂപ

ശബരിമല സ്വർണ കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിലാണ്. ഈ മാസം മുപ്പതുവരെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും സ്വർണ്ണനാണയങ്ങളുമടക്കം പിടിച്ചെടുത്തിരുന്നു. ഇവ ശബരിമലസ്വർണ കൊള്ളയുടെ ഭാഗമായിട്ടാണ് കിട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടത്തൽ. 

Read More: രാജ്യത്ത് സ്വന്തമായി പിന്‍ കോഡ് ഉള്ള രണ്ടുപേർ കണ്ടുമുട്ടിയപ്പോൾ; രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിലെ കൗതുകം

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: