scorecardresearch

പേരാമ്പ്രയിലെ ആക്രമണം ശബരിമല വിഷയം മാറ്റാൻ, എന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ: ഷാഫി പറമ്പിൽ

തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു

തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു

author-image
WebDesk
New Update
shafi parambil press meet

ഷാഫി പറമ്പിൽ വാർത്താസമ്മേളനം

കോഴിക്കോട്: പേരാമ്പ്രയിൽ തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതിന് സർവിസിൽനിന്ന് പിരിച്ചുവിട്ട വ്യക്തിയാണെന്നും ഷാഫി പറമ്പിൽ എംപി. തന്നെ മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടുവെന്ന വാർത്ത വന്നതാണ്. ഇയാൾ ഉൾപ്പെടെ മൂന്നു പേരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ കയറ്റി. വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.

Also Read: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

ശബരിമല വിഷയം മാറ്റാനാണ് പേരാമ്പ്രയിൽ ആക്രമണം ഉണ്ടായതെന്നും ഷാഫി ആരോപിച്ചു. പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് താൻ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഉണ്ട്. പരുക്കേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയിൽ പോകാഞ്ഞത് പ്രവർത്തകരെ പിരിച്ചു വിടാൻ വേണ്ടിയാണ്. അവിടെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും ഷാഫി അഭിപ്രായപ്പെട്ടു.

Advertisment

Also Read: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 13 കാരന് രോഗം സ്ഥിരീകരിച്ചു

ഒരു ഉദ്യോഗസ്ഥൻ തന്നെയാണ് രണ്ടു തവണ അടിച്ചത്. മൂന്നാമത് അടിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞു. അടിക്കുന്ന സമയത്ത് ഒരു സംഘർഷമോ കല്ലേറോ ഉണ്ടായിട്ടില്ല. പൊലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് പരുക്കേറ്റത്. ഗ്രനേഡ് കൈയിൽ വെച്ച് ഒരു കൈയിൽ ലാത്തി കൊണ്ട് ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചെന്നും ഷാഫി പറഞ്ഞു.

Also Read: കുത്തനെ ഇടിഞ്ഞ് സ്വർണ വില; ഇന്നു മാത്രം കുറഞ്ഞത് 3,752 രൂപ

ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്പി അന്വേഷണം നിർത്തിയത്. ഇതുവരെ തന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പേരാമ്പ്ര സികെജി കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പു തർക്കവുമായി ബന്ധപ്പെട്ടു നടത്തിയ റാലികൾക്കിടെയാണ് യുഡിഎഫ് - സിപിഎം സംഘർഷം ഉണ്ടായത്. പൊലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിന് ഗുരുതര പരുക്കേറ്റിരുന്നു. 

Read More: രാജ്യത്ത് സ്വന്തമായി പിന്‍ കോഡ് ഉള്ള രണ്ടുപേർ കണ്ടുമുട്ടിയപ്പോൾ; രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിലെ കൗതുകം

Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: