scorecardresearch

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വിനോദ സഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണു

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്രചെയ്ത ഹൈദരാബാദ് സംഘമാണ് അപകടത്തിൽപെട്ടത്

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്രചെയ്ത ഹൈദരാബാദ് സംഘമാണ് അപകടത്തിൽപെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Car Fell Into Water

ചിത്രം: സ്ക്രീൻഗ്രാബ്

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ തോട്ടിൽ വീണു. കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്ത ഹൈദരാബാദിൽ നിന്നുള്ള വിനോദ സഞ്ചാരസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ മുന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

Advertisment

ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. മൂന്നാറിൽ നിന്ന് കോട്ടയം കല്ലറ- തലയാഴം റോഡിലൂടെ ആലപ്പുഴയിലേക്ക് പോകാനായിരുന്നു സംഘത്തിന്റെ പദ്ധതി.  കുറുപ്പുന്തറ കടവ് പാലത്തിന് സമീപത്തുള്ള ചെറിയ വളവിലാണ് അപകടം സംഭവിച്ചത്. ഗൂഗിൾ മാപ്പിൽ ഈ വളവ് കാണിക്കാതിരുന്നതാണ് അപകടത്തിന് കാരണം.

ഒഴുക്കുള്ള തോട്ടിലേക്ക് വീണ കാർ 50 മീറ്ററോളം മുന്നോട്ട് ഒഴുകി നീങ്ങിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാറിന്റെ ചില്ലു തകർത്ത് പുറത്തിറങ്ങിയ യാത്രക്കാർ, പ്രദേശ വാസികളെ വിവിരമറിയിക്കുകയും, ഇവർ പൊലീസിനെ വിളിക്കുകയുമായിരുന്നു. 

സ്ഥിരമായി അപകടം സംഭവിക്കാറുള്ള സ്ഥലമാണിതെന്നും, ചെറിയ ദിശാ സൂചികയും, മഴമൂലം ഉണ്ടായ വ്യക്തത കുറവുമാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ക്രയിൽ ഉപയോഗിച്ചാണ് വാഹനം പുറത്തെടുത്തത്.

Advertisment

Read More Kerala News Here

Car Accident Google Kottayam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: