scorecardresearch

മത്സ്യക്കുരുതി; മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലം മാറ്റം

മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ മത്സ്യ കർഷകരടക്കമുള്ള നാട്ടുകാർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ മത്സ്യ കർഷകരടക്കമുള്ള നാട്ടുകാർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
Periyar Fish Death, Minister P Rajeev

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: പെരിയാറിൽ  മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നാലെ, പരിസ്ഥിതി നിയന്ത്രണ ബോർഡിൽ സ്ഥലം മാറ്റം. ഏലൂർ പരിസ്ഥിതി നിയന്ത്രണ ബോർഡിലെ എൻവയോൺമെന്‍റൽ എഞ്ചിനീയ‍ര്‍ സജീഷ് ജോയിയെയാണ് സ്ഥലം മാറ്റിയത്. മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് പിന്നാലെ മത്സ്യ കർഷകരടക്കമുള്ള നാട്ടുകാർ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Advertisment

വ്യവസായ മന്ത്രി വിളിച്ച യോഗത്തിലാണ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാൻ തീരുമാനമായത്. എന്നാൽ സ്ഥലം മാറ്റത്തിന് മത്സ്യക്കുരുതിയുമായി നേരിട്ട് ബന്ധമില്ലെന്നും, യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് ട്രാൻസ്ഫർ എന്നുമാണ് പി.സി.ബി വിശദീകരണം.

സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ ഷിജുവാണ് പുതിയതായി നിയമിതനായ ഉദ്യോഗസ്ഥൻ. മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച സമർപ്പിക്കും. സംഭവത്തിന് കാരണമായത് രാസ മാലിന്യം പുഴയിലേക്ക് ഒഴുക്കിയതാണെങ്കിൽ, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാകാം മത്സ്യങ്ങൾ ചത്തതിന്റെ കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രഥമിക വിലയിരുത്തൽ. വിഷയത്തിൽ കുഫോസിലെ വിദഗ്‌ധ സമിതിയുടെ അന്വേഷണം നടക്കുകയാണ്.

Advertisment

Read More Kerala News Here

Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: