scorecardresearch

മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കടുവകൾ എസ്റ്റേറ്റിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുവകളുടെ ദൃശ്യങ്ങൾ തൊഴിലാളികളാണ് പകർത്തിയത്

കടുവകൾ എസ്റ്റേറ്റിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുവകളുടെ ദൃശ്യങ്ങൾ തൊഴിലാളികളാണ് പകർത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
munnar

കടുവകളുടെ ദൃശ്യം

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലകളിൽ വീണ്ടും കടുവകൾ ഇറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്നു കടുവകൾ എത്തിയത്. കടുവകൾ എസ്റ്റേറ്റിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുവകളുടെ ദൃശ്യങ്ങൾ തൊഴിലാളികളാണ് പകർത്തിയത്. 

Advertisment

അതേസമയം, കഴിഞ്ഞ ദിവസം ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തിരുന്നു. നാട്ടുകാർ നോക്കിനിൽക്കവേയാണ് കടുവ പശുവിനെ കൊന്നത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്.

കടുവയുടെ ആക്രമണം മൂന്നാർ മേഖലയിൽ വ്യാപകമാണ്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നും കടുവകളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും തൊഴിലാളികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 

Read More

Advertisment
Munnar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: