/indian-express-malayalam/media/media_files/AXjOIbSrzwtJuFRWdtwQ.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാളം സിനിമയിലെ പ്രമുഖ നടന്മാർ ഉൾപ്പെടെ ആരോപണ വിധേയനാകുന്ന സാഹചര്യത്തിൽ, നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. വിമൻ ഇൻ സിനിമാ കളക്റ്റിവ് (ഡബ്യൂസിസി) സംഘടയ്ക്കൊപ്പം നിന്നാൽ മർദനമേൽക്കേണ്ടി വരുമെന്നാണ് ഫോണിലൂടെ ഭീഷണി കേൾ എത്തിയത്.
വളരെ സൗമ്യതയോടെ വിളിച്ച ശേഷമായിരുന്നു ഭീഷണിയെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യ ലക്ഷ്മി ആണോ എന്ന് ചോദിച്ച ശേഷമായിരുന്നു ഭീഷണി. ഇനി നടന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ച് നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കയോ പറഞ്ഞു. വീട്ടിൽ വന്ന് അടിക്കുമെന്നാണ് പറഞ്ഞത്.
താൻ വേണ്ട രീതിയിൽ ഫേണിലൂടെ തന്നെ മറുപടി കൊടുത്തിട്ടുണ്ടെന്നും, അയാൾ തന്നെ ഫോൺ കട്ടു ചെയ്തുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഭീഷണി താൻ പ്രതീക്ഷിച്ചിരുന്നെന്നും ഭാഗ്യലക്ഷ്മി ഏഴ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
'ഭീഷണി കേളുകൾ വരാറുണ്ടോ എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇന്നേവരെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഞാൻ പറയാറുമുണ്ട്. പക്ഷെ ഇന്ന് ആദ്യമായാണ് എനിക്ക് ഒരു ഭീഷണി ലഭിക്കുന്നത്. അതുകൊണ്ട് എനിക്ക് ആദ്യം തമാശ ആയാണ് തോന്നിയത്. ഞാൻ ഇതിനെയൊന്നും ഭയപ്പെടുന്നില്ല. പൊലീസിൽ തീർച്ചയായും പരാതി കൊടുക്കും,' ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം, മലയാളം സിനിമയിലെ കൂടുതൽ നടന്മാർക്കെതിരെ ആരോപണം ഉയരുകയാണ്. നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മിനു മുനീർ രംഗത്തെത്തിയിട്ടുണ്ട്. നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന് ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റായ സ്ത്രീയും രംഗത്തെത്തി. സിനിമയുടെ കഥ പറയുന്നതിനായി സംവിധായകൻ വി.കെ പ്രകാശ് ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവ കഥാകൃത്തും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്നും യുവതി അറിയിച്ചിട്ടുണ്ട്.
Read More
- മുകേഷിനെതിരായ ആരോപണം പരിശോധിക്കേണ്ടതാണ്, അന്വേഷണം നടക്കട്ടെ: മന്ത്രി ബിന്ദു
- സംവിധായകന് വി.കെ പ്രകാശിനെതിരെ ആരോപണവുമായി കഥാകൃത്ത്
- കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ;തിരച്ചിൽ തുടരും
- ഉപദ്രവിക്കരുത്, തന്നിൽ ഔഷധമൂല്യമില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ
- മുകേഷിന് എതിരെ ലൈംഗിക ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്; ആരോപണം തള്ളി നടൻ
- റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞു; ആരോപണവുമായി യുവനടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.