/indian-express-malayalam/media/media_files/uploads/2019/05/fefka-.jpg)
ഫിലിം ചേമ്പറിനു മറുപടിയുമായി ഫെഫ്ക
കൊച്ചി:ഫിലിം ചേമ്പറിനു മറുപടിയുമായി ഫെഫ്ക. വനിതകളുടെ കോർ കമ്മറ്റിയും ടോൾ ഫ്രീ നമ്പറും തുടങ്ങിയത് ചർച്ചകൾകൊടുവിലാണെന്ന് ഫെഫ്ക വ്യക്തമാക്കി. കോർ കമ്മറ്റിയുടെ പ്രവർത്തനം തുടരുമെന്നും മറ്റൊരു സംഘടനയുടെയും അനുമതി ആവശ്യമില്ല എന്നും ഫെഫ്ക പറയുന്നു. സിനിമ സെറ്റുകളിൽ ഐസിസി രൂപീകരിക്കേണ്ടത് സിനിമ നിർമാതാവാണെന്നും അത് ഒരു സിനിമയ്ക്ക് മാത്രമാണ് സാധ്യമാവുകയെന്നും ഫെഫ്ക പ്രസ്താവനയിൽ പറഞ്ഞു.
വനിതകളുടെ കോർ കമ്മറ്റി സ്ഥിരം സംവിധാനമാണെന്നും ഫെഫ്ക്ക വലിയ പാതകം ചെയ്തു എന്ന നിലയിലുള്ള പ്രസ്താവനകൾ അപലപനീയമെന്നും പ്രതികരണമുണ്ട്. ഫെഫ്ക ഒരു ട്രേഡ് യൂണിയനാണ്, തൊഴിലാളികളുടെ സംരക്ഷണത്തിനായി സബ് കമ്മറ്റി രൂപീകരിക്കാൻ ഫെഫ്കക്ക് അവകാശമുണ്ടെന്നും ഓർമ്മിപ്പിച്ചു.
സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണെന്നാണ് ഫിലിം ചേംബർ വ്യക്തമാക്കിയത്. സിനിമ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഫിലിം ചേംബറിന്റെ വാദം. സിനിമാ ലൊക്കേഷനുകളിൽ രൂപീകരിക്കുന്ന ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് നിയമപ്രകാരം സ്ത്രീകൾ പരാതി നൽകേണ്ടത്. ഐസിസി നടപടി പരിശോധിക്കുവാൻ മോണിറ്ററിംഗ് കമ്മിറ്റിയും നിലവിലുള്ള സാഹചര്യത്തിൽ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ്. ഫെഫ്കക്ക് എതിരെ നടപടി വേണമെന്നും സർക്കാരിനും വനിതാ കമ്മീഷനും നൽകിയ കത്തിൽ ഫിലിം ചേംബർ ആവശ്യപ്പെടുന്നു.
Read More
- അൻവറിന് പിന്നിൽ മതമൗലികവാദ സംഘടനകൾ: പാലൊളി മുഹമ്മദ് കുട്ടി
- സിദ്ദിഖിന് ആശ്വാസം: അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി
- ഒറ്റയ്ക്ക് പാർട്ടിയുണ്ടാക്കാനില്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ
- സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ; പരാതിയുമായി ബന്ധുക്കൾ
- പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ; പി.വി.അൻവറിനെതിരെ കേസ്
- ലൈസൻസ് കയ്യിൽ ഇല്ലെങ്കിലും പേടിക്കേണ്ട, മൊബൈലില് കാണിച്ചാലും മതിയെന്ന് ഗതാഗത മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us