scorecardresearch

എസ്എഫ്‌ഐക്കാർ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു; എല്ലാം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം: ഗവർണർ

"തന്റെ വാഹനത്തിനടുത്ത് വന്നാൽ ഇനിയും ഇറങ്ങും. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണ്. കേരളത്തിലെ സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേരളം ഇന്ത്യയിലാണെന്ന കാര്യം മറക്കേണ്ട," ഗവർണർ പറഞ്ഞു.

"തന്റെ വാഹനത്തിനടുത്ത് വന്നാൽ ഇനിയും ഇറങ്ങും. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണ്. കേരളത്തിലെ സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേരളം ഇന്ത്യയിലാണെന്ന കാര്യം മറക്കേണ്ട," ഗവർണർ പറഞ്ഞു.

author-image
WebDesk
New Update
Arif mohammed khan | sfi

ഫൊട്ടോ: സ്ക്രീൻഗ്രാബ്

ഡൽഹി: കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവർത്തകർ തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. അവർ എന്റെ കാറിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. വാഹനത്തിന്റെ ഗ്ലാസ് തകരുമെന്ന് തോന്നിയപ്പോഴാണ് കാറിൽ നിന്ന് പുറത്തിറങ്ങിയത്. അക്രമികളെ പിന്തിരിപ്പിക്കാൻ പൊലിസ് ശ്രമിച്ചില്ലെന്നും ഗവർണർ ആരോപിച്ചു.

Advertisment

"പൊലിസ് കാഴ്ചക്കാരായി എല്ലാം നോക്കി നിൽക്കുകയാണ് ചെയ്തത്. പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞിട്ടുള്ള ഗുഢാലോചനയാണ്. വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണ്. പൊലിസ് പ്രതിഷേധക്കാരെ സഹായിച്ചു. പ്രതിഷേധം കണ്ടിട്ട് ഞാൻ കാറിൽ തന്നെ ഇരിക്കണമായിരുന്നോ? റൂട്ട് ചോർത്തിയത് ആരെന്ന് മന്ത്രിമാർ വ്യക്തമാക്കണം.

അക്രമികളെ കൊണ്ടുവന്നത് പൊലിസ് വാഹനത്തിലാണ്. അവരെ തിരിച്ച് കൊണ്ടുപോയതും പൊലിസ് വാഹനത്തിലാണ്. പ്രതിഷേധക്കാർക്കെതിരായ ദുർബലവകുപ്പുകൾ നിലനിൽക്കില്ല. തന്റെ വാഹനത്തിനടുത്ത് വന്നാൽ ഇനിയും ഇറങ്ങും. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണ്. കേരളത്തിലെ സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേരളം ഇന്ത്യയിലാണെന്ന കാര്യം മറക്കേണ്ട," ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന് മുന്നറിയിപ്പ് നൽകി.

അതേസമയം, കേന്ദ്രമന്ത്രി വി മുരളീധരൻ കേരള ഹൗസിൽ ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ​ഗവർണർ നടുറോഡിൽ ഒരു കൂട്ടം ​ഗുണ്ടകളുടെ ആക്രമണത്തിനിരയായത് കേരളത്തിലെ ക്രമസമാധാന നിലയുടെ നിലവിലുള്ള സാഹചര്യത്തെയാണ് വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. "ആസൂത്രിതമായ ആക്രമണമാണ് ആസൂത്രിതമായ ആക്രമണമാണ് ​ഗവർണർക്കെതിരെ ഉണ്ടായത്. പൊലിസിനെ ഉപയോ​ഗിച്ച് കൊണ്ട് ആക്രമണത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്. സംസ്ഥാനത്തെ പ്രഥമ പൗരന് പോലും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സാ​​ഹചര്യം ഭരണമുന്നണി ഒരുക്കി കൊടുക്കുന്നു. 

Advertisment

സർക്കാരിന്റെ അഴിമതിക്കെതിരെ സ്വജന പക്ഷപാതത്തിനെതിരെ നിർഭയമായും നിഷ്പക്ഷമായും നിയമം അനുശാസിക്കുന്ന മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടുള്ള നിലപാടാണ് ​ഗവർണർ സ്വീകരിക്കുന്നത്. ഇതിന്റെ പേരിൽ അദ്ദേ​ഹത്തെ വിരട്ടിയോടിക്കാൻ, അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാനായി മുതിരുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർക്ക് ആരിഫ് മുഹമ്മദ് ഖാൻ എന്ന വ്യക്തിയെ കുറിച്ച് അറിയാത്തവരാണ്.

അദ്ദേഹ​ത്തിന്റെ നിഷ്പക്ഷത അദ്ദേഹ​ത്തിന്റെ പൊതുജീവിതത്തിൽ നിന്ന് വ്യക്തമാണ്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ സിപിഎമ്മിന്റെ ​ഗുണ്ടാ രാജിനെതിരെ പരസ്യമായി രം​ഗത്ത് ഇറങ്ങേണ്ടി വരും. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന്റെ ഉത്തരവാദിത്വം ​ഗവർണറേക്കാൾ കൂടുതൽ മുഖ്യമന്ത്രിക്കാണെന്നും മുഖ്യമന്ത്രി തിരിച്ചറിയണം," വി മുരളീധരൻ പറഞ്ഞു.

Read More related News Here

Arif mohammed khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: