/indian-express-malayalam/media/media_files/uploads/2018/02/voting4.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും അഞ്ച് ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമപഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 47 പേർ സ്ത്രീകളാണ്. 192 പോളിം​ഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും ഉൾപ്പെടെ 1,43,345 വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിക്കുക.
രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പെന്നും കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകള്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രഫിയും പ്രത്യേക പൊലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 10 മണി മുതലാണ് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണല്‍ നടക്കുക.
Read More related News Here
- ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്ങും സ്പോട്ട് ബുക്കിങ്ങും നിയന്ത്രിക്കണം: ഹൈക്കോടതി
- സ്വർണവില മാറ്റമില്ലാതെ തുടരുന്നു
- സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്
- നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയിലെ ദര്‍ശന സമയം കൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.