/indian-express-malayalam/media/media_files/uploads/2023/01/Kerala-High-Court-FI.jpg)
ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും നിയമങ്ങൾ പാലിക്കാൻ തയ്യാറാവുന്നില്ലെന്ന് കോടതി വിമർശിച്ചു
കൊച്ചി: സംസ്ഥാനത്തെ നിരത്തുകളിലെ നിയമലംഘനങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഭരണകർത്താക്കളടക്കമുള്ള ഉത്തരവാദിത്വപ്പെട്ട ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും നിയമങ്ങൾ പാലിക്കാൻ തയ്യാറാവുന്നില്ലെന്ന് കോടതി വിമർശിച്ചു. മന്ത്രിമാരും സെക്രട്ടറിമാരും കളക്ടര്‍മാരും വാഹനങ്ങളിൽ അശോക സ്തംഭം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിശിഷ്ട വ്യക്തികൾക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ അവകാശമുള്ളതെന്നും ഇത് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വ്യക്തമാക്കി.
മേയറും കളക്ടറും ഉള്‍പ്പെടെയുള്ള ഉന്നത പദവി അലങ്കരിക്കുന്നവർ പോലും വാഹനങ്ങളിൽ ഫ്‌ളാഷ് ലൈറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സപ്ലൈക്കോയുടെ വാഹനങ്ങളിൽ വരെ ചുവന്ന ബോര്‍ഡും ഫ്‌ളാഷ് ലൈറ്റും കാണാം. ഫ്‌ളാഷ് ലൈറ്റ് എമര്‍ജന്‍സി ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. വാഹനങ്ങളിൽ അനധികൃതമായി ഉപയോഗിക്കുന്ന ലൈറ്റുകള്‍ നീക്കുകയല്ല വേണ്ടതെന്നും പെര്‍മി റ്റോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ റദ്ദാക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഒരു സൊസൈറ്റി രൂപീകരിച്ച് അതിലെ അംഗങ്ങള്‍ വരയിപ്പോൾ വാഹനങ്ങളിൽ നീല ബോര്‍ഡ് വെച്ചാണ് നടക്കുന്നതെന്നും കേരളത്തില്‍ അല്ലാതെ മറ്റ് എവിടെയെങ്കിലും ഇതൊക്കെ നടക്കുമോയെന്നും കോടതി ചോദിച്ചു. റോഡിലെ നിയമ ലംഘനങ്ങൾ സംബന്ധിച്ച കേസ് പരിഗണിക്കവേയായിരുന്നു ജസ്റ്റീസ് അനിൽ.കെ.നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റെ വിമർശനങ്ങൾ. റോഡ് നിയമങ്ങൾ സംബന്ധിച്ച കേസുകളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി സർക്കാരിന് നിര്‍ദേശം നൽകി.
Read More
- മഹാപ്രളയത്തിന്റെ പെയ്തൊഴിയാത്ത ഓർമ്മകൾക്ക് നൂറ് വയസ്
 - നെഹ്റുവിന്റെ കോൺ​ഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ? കോൺഗ്രസിനെതിരെ കെ.കെ ശൈലജ
 - ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; വാഹനം പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്
 - വീണ്ടും 'കേരളീയം' നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us