/indian-express-malayalam/media/media_files/2024/11/13/GknwzkGgF5wN54aI15LI.jpg)
ശബരിമലയിൽ സേവനത്തിന് 'സ്വാമി ചാറ്റ് ബോട്ട്'
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തുടങ്ങാനിരിക്കെ ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് നൂതന സേവനങ്ങളുമായി ജില്ലാ ഭരണകൂടം. തീർഥാടകർക്ക് സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിന് 'സ്വാമി ചാറ്റ് ബോട്ട്' എന്ന് എഐ അസിസ്റ്റന്റിനെയാണ് ജില്ലാ ഭരണകൂടം പുതിയതായി അവതരിപ്പിക്കുന്നത്. 'സ്വാമി ചാറ്റ് ബോട്ട്' എന്ന എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ആറ് ഭാഷകളിൽ സേവനം
സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്‌സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു.
എന്തൊക്കെ അറിയാം
നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.
ആധുനികമായ ഈ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണ സംവിധാനം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്.
Read More
- ശബരിമല തീർഥാടനം; പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു
- ശബരിമല തീർഥാടനം; ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
- ശബരിമല ഭക്തർക്ക് ദാഹമകറ്റാൻ ചൂടുവെള്ളം; പതിനാറായിരത്തോളം ഒരേ സമയം വിരിവയ്ക്കാൻ സൗകര്യം
- ഇരുമുടിക്കെട്ടിൽ ഇനി ഇവ വേണ്ട; കെട്ടുനിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
- ശബരിമലയിൽ വെർച്വൽ ക്യൂവിനൊപ്പം സ്പോട്ട് ബുക്കിങ്ങും തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.