scorecardresearch

തൃശ്ശൂർ പൂരം നടത്തിപ്പിൽ മാറ്റം കൊണ്ടുവരും; കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ആവശ്യപ്പെടും: സുരേഷ് ഗോപി

"പൂരം വിവാദത്തിന്റെ പേരിൽ നിലവിലുള്ള കളക്ടറെയും കമ്മീഷണറെയും മാറ്റരുത്. ഇരുവരെയും നിലനിർത്തി ജനങ്ങളുടെ മനസിൽ പൂരത്തിനിടെ വീണ കരട് ശുദ്ധീകരിക്കും. ഈ വിഷയം കളക്ടറുമായി ഇന്നലെ സംസാരിച്ചിരുന്നു," എന്നും സുരേഷ് ഗോപി പറഞ്ഞു.

"പൂരം വിവാദത്തിന്റെ പേരിൽ നിലവിലുള്ള കളക്ടറെയും കമ്മീഷണറെയും മാറ്റരുത്. ഇരുവരെയും നിലനിർത്തി ജനങ്ങളുടെ മനസിൽ പൂരത്തിനിടെ വീണ കരട് ശുദ്ധീകരിക്കും. ഈ വിഷയം കളക്ടറുമായി ഇന്നലെ സംസാരിച്ചിരുന്നു," എന്നും സുരേഷ് ഗോപി പറഞ്ഞു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suresh Gopi | Thrissur MP

കേരളത്തിലെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കും മന്ത്രിസ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും പ്രവർത്തിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു (ഫയൽ ചിത്രം)

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പ് രീതിയിൽ മാറ്റം വരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. തൃശ്ശൂർ പൂരം നടത്തിപ്പ് പുതിയ രീതിയിലായിരിക്കുമെന്നും കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisment

"കേന്ദ്രമന്ത്രി സ്ഥാനം നൽകിയാൽ നിഷേധിക്കില്ല. ഏറ്റുപോയ ചില സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കാനുള്ളതിനാൽ തൽക്കാലം കേരളത്തിൽ നിന്ന് പ്രവർത്തിക്കാനുള്ള നിർവാഹമേയുള്ളൂ," സുരേഷ് ഗോപി പറഞ്ഞു.

"പൂരം വിവാദത്തിന്റെ പേരിൽ നിലവിലുള്ള കളക്ടറെയും കമ്മീഷണറെയും മാറ്റരുത്. ഇരുവരെയും നിലനിർത്തി ജനങ്ങളുടെ മനസിൽ പൂരത്തിനിടെ വീണ കരട് ശുദ്ധീകരിക്കും. ഈ വിഷയം കളക്ടറുമായി ഇന്നലെ സംസാരിച്ചിരുന്നു," എന്നും നിയുക്ത എംപി വ്യക്തമാക്കി.

"എംപിയായിട്ട് ഇരിക്കുമ്പോൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മാത്രമേ പൂരം ഉൾപ്പെടെയുള്ള കാര്യങ്ങൾ തനിക്ക് സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ഒരു മുറിയിൽ ഒതുക്കാൻ ശ്രമിക്കരുത്. കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവർത്തിക്കുന്ന എംപിയായിട്ടായിരിക്കും പ്രവർത്തിക്കുക," സുരേഷ് ഗോപി പറഞ്ഞു.

Advertisment

"കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള സാധ്യതകൾ പരിശോധിക്കും. കെ.എം.ആർ.എൽ എംഡിയായ ലോക്‌നാഥ് ബെഹ്‌റയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ക്രോസ് ബൈപ്പാസ് എന്ന പദ്ധതിയും മനസിലുണ്ട്. മണ്ണുത്തി, ശങ്കരൻകുളങ്ങര, പൊന്നാനി റൂട്ടിലായിരിക്കും ഇത്. കേരളത്തിലെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കും മന്ത്രിസ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും പ്രവർത്തിക്കുക," സുരേഷ് ഗോപി പറഞ്ഞു.

Read More

Thrissur Pooram Kochi Metro Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: