scorecardresearch

ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കും; കുടുംബക്ഷേത്രത്തിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി

വേദി നൽകാമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു

വേദി നൽകാമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു

author-image
WebDesk
New Update
Suresh Gopi | RLV Ramakrishnan

ചിത്രം: ഇൻസ്റ്റഗ്രാം

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപങ്ങൾക്കും തുർന്നുണ്ടായ പ്രസ്താവനകൾക്കും പിന്നാലെ രാമകൃഷ്ണന് വേദി നൽകുമെന്ന് ബിജെപി നേതാവും തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ഈ മാസം 20ന് കൊല്ലത്തെ തന്റെ കുടുംബ ക്ഷേത്രത്തിൽ നടക്കുന്ന ചിറപ്പ് മഹോത്സവത്തിൽ പരിപാടി അവതരിപ്പിക്കാൻ രാമകൃഷ്ണനെ ക്ഷണിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. 

Advertisment

പ്രതിഫലം നൽകിയാണ് രാമകൃഷ്ണനെ പരിപാടിക്കു ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. വിവാദത്തിൽ കക്ഷിചേരാൻ താനില്ലെന്നും, സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങളെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. വേദി നൽകാമെന്ന പറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു.

ഡോ ആർ.എൽ.വി രാമകൃഷ്ണനെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായിത്. വിവിധ ഭാഗങ്ങളിൽ നിന്ന് സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

എന്നാൽ സംഭവം വിവാദമായിട്ടും പരാമർശം പിൻവലിക്കാനോ അപലപിക്കാനോ സത്യഭാമ തയ്യാറായില്ല. പ്രസ്താവനയെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകരോട് രൂഷമായി കയർത്തുകൊണ്ടാണ് സത്യഭാമ തുർന്നും പ്രസ്ഥാവന നടത്തിയത്.

Advertisment

സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെയും അപലപിച്ച് കേരള കലാമണ്ഡലം രംഗത്തെത്തിയിരുന്നു. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന്, കലാമണ്ഡലം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാര്‍ത്ഥി എന്നതിലപ്പുറം,  ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ യാതൊരു ബന്ധവുമില്ലെന്ന്, കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫസർ ബി. അനന്തകൃഷ്ണൻ അറിയിച്ചു.

Read More:

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: