/indian-express-malayalam/media/media_files/ZWZUBxVRBcpzBnOoFp62.jpg)
താൻ ആരുടേയും പേരെടുത്ത് പറയുകയോ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് സത്യഭാമ വ്യക്തമാക്കി
തൃശ്ശൂർ: ആർ എൽ വി രാമകൃഷ്ണനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമ. താൻ ആരുടേയും പേരെടുത്ത് പറയുകയോ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് സത്യഭാമ വ്യക്തമാക്കി. എന്നാൽ കലാപ്രവർത്തനത്തിന് സൗന്ദര്യം വേണമെന്ന് പറഞ്ഞത് സത്യമാണ്. ആ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി.
കലാ പ്രവർത്തകർക്ക് പ്രത്യേകിച്ചും മോഹിനിയാട്ടം പോലെയുള്ള നൃത്ത മേഖലയിലുള്ളവർക്ക് സൗന്ദര്യം ആവിശ്യമാണ്. അത് സംബന്ധിച്ച് നൃത്തപഠനത്തിലടക്കം പ്രതിപാദിക്കുന്നുണ്ട്. ആ കാര്യം മാത്രമേ താൻ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളൂ. അല്ലാതെ ആരേയും പേരെടുത്ത് ആക്ഷേപിച്ചിട്ടില്ല. ആരേയും തേജോവധം ചെയ്തിട്ടില്ല. അത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുമായി വരട്ടേയെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.
ചിലരെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലെ പരാമർശങ്ങളാണ് വിവാദമായത്.
അതേ സമയം തനിക്കെതിരായ ജാതി അധിക്ഷേപത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. സാംസ്കരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവരുടെ ഇടപെടലുകൾ വലിയ ഭീകര അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും തന്റെ സഹോദരൻ കലാഭവൻ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു.
സത്യഭാമയുടെ പരാമർശം കറുത്ത വർഗത്തിന് എതിരായുള്ളതെന്ന് ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു. സൗന്ദര്യശാസ്ത്രത്തിൽ പറയുന്ന സൗന്ദര്യം യഥാർത്ഥ ജീവിതത്തിൽ എല്ലാവർക്കും ഉണ്ടാവണമെന്നില്ല. കലോത്സവങ്ങളിൽ ശരീരത്തിന്റെ സൗന്ദര്യം നോക്കിയല്ല മറിച്ച് നൃത്തത്തിന്റെ സൗന്ദര്യത്തിനാണ് മാർക്ക് ഇടുന്നതെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
Read More:
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.