/indian-express-malayalam/media/media_files/RngbIbd7Wv3rjC9aeafk.jpg)
India General Election 2024 Full Schedule Announcement Live Updates in Malayalam
india General Election 2024 Full Schedule Announcement Live Updates in malayalam: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, എസ്.എസ്. സന്ധു എന്നിവരാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേരളത്തിൽ ഏപ്രിൽ 26 ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 4 നാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടവും നിലവിൽ വന്നു.
ആദ്യഘട്ടം ഏപ്രിൽ 19നും, രണ്ടാം ഘട്ടം ഏപ്രിൽ 26നും, മൂന്നാം ഘട്ടം മെയ് 7നും, നാലാം ഘട്ടം മെയ് 13നും, അഞ്ചാം ഘട്ടം മെയ് 20നും, ആറാം ഘട്ടം മെയ് 25നും, ഏഴാം ഘട്ടം ജൂൺ 1നും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.
/indian-express-malayalam/media/media_files/2lAnkk2HL8dwDWCgg1II.jpg)
തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഈ ഘട്ടത്തിൽ വിധിയെഴുതും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളും നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറ് ഏഴ് ഘട്ടങ്ങളിലായി 57 വീതം മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും നടക്കും.ആന്ധ്രാ പ്രദേശിലും ഒഡിഷയിലും മെയ് 13 നും, സിക്കിമിലും അരുണാചലിലും ഏപ്രിൽ 19 നുമാവും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
10.5 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിക്കുക. രാജ്യത്താകെ 97 കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലേക്ക് എത്തുക. ഇതിൽ 1.82 കോടി കന്നി വോട്ടർമാരാണ്. 85 വയസ്സ് കഴിഞ്ഞ വോട്ടർമാർക്ക് പോളിങ് ബൂത്തിലെത്താതെ വോട്ട് ഫ്രം ഹോം സൗകര്യമുണ്ടാകും.
ബൂത്തുകളിളെല്ലാം തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തും. കുടിവെള്ളം, ശുചിമുറി എന്നീ സൗകര്യങ്ങൾ പോളിങ് സ്റേഷനുകളിലുണ്ടാവും. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായി വീൽചെയർ സൗകര്യമൊരുക്കും. പോളിങ് സുഗമമാക്കാൻ ബൂത്തുകളിലെ സുരക്ഷ ശക്തമാക്കും. അക്രമ സാധ്യതയുള്ള ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും.
.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us