scorecardresearch

തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1

മ്യാന്മറിൽനിന്നും മടങ്ങി വന്നശേഷം 1988 ലാണ് കോയമ്പത്തൂരിൽ മാർട്ടി ലോട്ടറി ഏജൻസീസ് എന്ന പേരിൽ മാർട്ടിൻ ലോട്ടറി ബിസിനസ് തുടങ്ങിയത്. കോയമ്പത്തൂരിൽ തുടങ്ങിയ ബിസിനസ് പതിയെ കർണാടകയിലേക്കും കേരളത്തിലേക്കും വ്യാപിപ്പിച്ചു

മ്യാന്മറിൽനിന്നും മടങ്ങി വന്നശേഷം 1988 ലാണ് കോയമ്പത്തൂരിൽ മാർട്ടി ലോട്ടറി ഏജൻസീസ് എന്ന പേരിൽ മാർട്ടിൻ ലോട്ടറി ബിസിനസ് തുടങ്ങിയത്. കോയമ്പത്തൂരിൽ തുടങ്ങിയ ബിസിനസ് പതിയെ കർണാടകയിലേക്കും കേരളത്തിലേക്കും വ്യാപിപ്പിച്ചു

author-image
Arun Janardhanan
New Update
Santiago Martin | Electoral Bonds

തിരഞ്ഞെടുപ്പ് ബോണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ പേര് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസാണ്. 

Advertisment

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച്, മാർട്ടിന്റെ കമ്പനി 2019 ഏപ്രിലിനും 2024 ജനുവരിക്കും ഇടയിൽ 1,368 കോടി വില വരുന്ന തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ബിസിനസ് മേഖലയിലേക്ക് കണ്ണോടിച്ചാൽ ഇപ്പോൾ 59 വയസുള്ള മാർട്ടിനെ പോലുള്ള ചില വിവാദ വ്യവസായികളുടെ പേര് ഉയർന്നുകേൾക്കും.

മ്യാന്മറിൽനിന്നും മടങ്ങി വന്നശേഷം 1988 ലാണ് കോയമ്പത്തൂരിൽ മാർട്ടി ലോട്ടറി ഏജൻസീസ് എന്ന പേരിൽ മാർട്ടിൻ ലോട്ടറി ബിസിനസ് തുടങ്ങിയത്. ആ സമയത്ത് ഈ പ്രദേശത്തെ ജനങ്ങൾക്കുണ്ടായ ലോട്ടറി ഭ്രാന്താണ് അദ്ദേഹത്തിന്റെ ബിസിനസ് വളർത്തിയതും 'ലോട്ടറി മാർട്ടിൻ' എന്ന പേര് നൽകിയതും. കോയമ്പത്തൂരിൽ തുടങ്ങിയ ബിസിനസ് പതിയെ കർണാടകയിലേക്കും കേരളത്തിലേക്കും വ്യാപിപ്പിച്ചു. പിന്നീട് സിക്കിം, മേഘാലയ, അരുണാചൽ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ബിസിനസ് തുടങ്ങി. സാധാരണക്കാരുടെ പ്രതീക്ഷകളിലും സ്വപ്നങ്ങളിലും കെട്ടിപ്പടുത്ത മാർട്ടിന്റെ സാമ്രാജ്യം അദ്ദേഹത്തിന് സമ്പത്തും സ്വാധീനവും നേടിക്കൊടുത്തു.

2008 ൽ സിക്കിം സർക്കാരിനെ പറ്റിച്ച് മാർട്ടിൻ 4500 കോടി രൂപ സമ്പാദിച്ചെന്ന ആരോപണം നിലനിൽക്കുന്ന സമയത്താണ് സിപിഎമ്മിന്റെ മുഖത്രമായ ദേശാഭിമാനിക്ക് മാർട്ടിൻ രണ്ടു കോടി രൂപ സംഭാവനയായി നൽകിയത്. പിണറായി വിജയന്റെയും വി.എസ്.അച്യുതാനന്ദന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകളെച്ചൊല്ലി സിപിഎം കേരള ഘടകത്തിൽ ആഭ്യന്തര കലഹം നടക്കുന്ന സമയമാണിത്. പാർട്ടിയെയും മുഖപത്രത്തെയും നിയന്ത്രിച്ചിരുന്ന വിജയൻ വിഭാഗത്തിന് ഈ സംഭാവന നാണക്കേടായി. പാർട്ടിക്കെതിരെ അച്യുതാനന്ദൻ നേരിട്ട് രംഗത്തെത്തിയതോടെ വിജയൻ വിഭാഗം പിന്മാറുകയും പണം മാർട്ടിന് തിരികെ നൽകുകയും പാർട്ടിയുടെ മുഖ്യ നേതാവ് ഇ.പി.ജയരാജനെ പ്രസിദ്ധീകരണത്തിന്റെ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. അതിനുശേഷം, കേരളത്തിലെ ഇടതുപക്ഷത്തിനു നേരെയുള്ള ആക്രമണത്തിന് മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ആയുധമായി ‘ലോട്ടറി മാർട്ടിൻ’ മാറി.

Advertisment

കുറച്ച് വർഷങ്ങൾക്ക് ശേഷം, 2015 ൽ ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അച്യുതാനന്ദൻ മാർട്ടിന്റെ ബിസിനസ് കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിച്ചു. അധഃസ്ഥിതരുടെ ജീവനാഡിയായും പ്രതീക്ഷയുടെ തിളക്കവുമായിട്ടാണ് അച്യുതാനന്ദൻ ലോട്ടറിയെ കണ്ടത്. “അവർക്ക് (പൊതുജനങ്ങൾക്ക്), ഇത് നിരുപദ്രവകരമായ സ്വപ്നമാണ്,” അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ലോട്ടറി ടിക്കറ്റ് വരുമാനം ഇതിന് തെളിവാണ്: സംസ്ഥാനത്തിന്റെ ലോട്ടറിയിൽനിന്നുള്ള വരുമാനം 2011 ൽ 557 കോടി രൂപയിൽ നിന്ന് 2015 ൽ 5,696 കോടി രൂപയായി 2020 ൽ 9,974 കോടി രൂപയായി ഉയർന്നു.

ഡിഎംകെയുമായും മാർട്ടിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. 2011-ൽ സാന്റിയാഗോ മാർട്ടിൻ 20 കോടി രൂപ മുതൽ മടക്കിൽ 'ഇളഗ്നൻ' എന്ന തമിഴ് ചിത്രം നിർമ്മിച്ചു. അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധിയാണ് മാക്സിം ഗോർക്കിയുടെ 'ദ മദറി'നെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ തിരക്കഥ എഴുതിയത്. അദ്ദേഹത്തിന്റെ 75-ാമത്തെ തിരക്കഥയാണിത്.

എന്നാൽ എഐഎഡിഎംകെ അധികാരത്തിലെത്തിയതോടെ മാർട്ടിന്റെ പദ്ധിതകളെല്ലാം തകർന്നു. ജയലളിത അധികാരത്തിലെത്തിയതോടെ മാഫിയ നേതാക്കളെ കൈകാര്യം ചെയ്യാനായി ഭൂമി കൈയേറ്റ കുറ്റങ്ങൾക്കും ഗുണ്ടാ ആക്‌ട് പ്രകാരവും നൂറുകണക്കിന് ഡിഎംകെ നേതാക്കളും മാർട്ടിൻ അടക്കമുള്ള അവരുടെ അനുഭാവികളും അറസ്റ്റിലായി. പിന്നീട് മദ്രാസ് ഹൈക്കോടതി മാർട്ടിന്റെ തടങ്കൽ റദ്ദാക്കുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

മാർട്ടിൻ എട്ട് മാസത്തിലേറെയായി ജയിലിൽ കിടക്കുകയും നിരവധി ലോട്ടറി കേസുകളിൽ അദ്ദേഹത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ ഭാര്യ ലീമ റോസ് കമ്പനിയിൽ കൂടുതൽ ഉയർന്ന പദവി ഏറ്റെടുക്കാൻ തുടങ്ങി. ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ കുടുംബവുമായി അടുപ്പമുള്ള ഒരാൾ ഉൾപ്പെടെ രണ്ട് ലോട്ടറി ഏജന്റുമാർ മാർട്ടിനെ കള്ളലോട്ടറി കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് 2012 മേയിൽ അവർ പൊലീസിൽ പരാതി നൽകി. അവർ ഭാരതീയ ജനനായക കാച്ചിയിൽ (ഐജെകെ) ചേരുകയും അധികാരത്തിലെത്തുന്നതിന് മുമ്പ് കോയമ്പത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടുകയും ചെയ്തു.

എം.കെ.സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ അടുത്ത ആളായ മാർട്ടിന്റെ മരുമകൻ ആധവ് അർജുന അടുത്തിടെ ദലിത് രാഷ്ട്രീയ സംഘടനയും ഡിഎംകെ സഖ്യകക്ഷിയുമായ വിടുതലൈ ചിരുതൈഗൽ കാച്ചി (വിസികെ)യുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റു. ഡിഎംകെയുടെ ഫണ്ട് സമാഹരണത്തിനായി എപ്പോഴും മുന്നിട്ട് നിന്നത് അർജുന ആയിരുന്നെങ്കിലും, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനാൽ അദ്ദേഹം വിസികെയിൽ ചേരാൻ പോയതായി ഡിഎംകെ കുടുംബത്തിലെ ഒരു ഉന്നത സ്രോതസ് പറഞ്ഞു. ബാസ്കറ്റ് ബോൾ കളിക്കാരനും ജിം ട്രെയിനറും കൂടിയായ അർജുനയ്ക്ക് വലിയ രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് വൃത്തങ്ങളിലൊരാൾ പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ, ലോട്ടറിക്ക് അപ്പുറത്തേക്ക് മാർട്ടിന്റെ ബിസിനസുകൾ വളർന്നു. കോയമ്പത്തൂരിനടുത്തുള്ള മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളേജും ആശുപത്രിയും, ടെലിവിഷൻ മ്യൂസിക് ചാനലായ എസ്എസ് മ്യൂസിക്, എം ആൻഡ് സി പ്രോപ്പർട്ടി ഡെവലപ്മെന്റ്, മാർട്ടിൻ നന്താവനം അപ്പാർട്ടുമെന്റ്സ്,  ലീമ റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ അവയിൽ ചിലതാണ്.

election

എന്നാൽ സാന്റിയാഗോ മാർട്ടിനും അദ്ദേഹത്തിന്റെ തട്ടിപ്പുകളും പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നില്ല. 2011ൽ അനധികൃത ലോട്ടറി കച്ചവടങ്ങൾ തടയുന്നതിന്റെ ഭാഗമായി തമിഴ്‌നാട്, കർണാടക പൊലീസ് ഇയാളെ തിരഞ്ഞു. 2013-ൽ സംസ്ഥാനത്ത് അനധികൃത ലോട്ടറി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ് മാർട്ടിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. 2015ൽ നികുതി വെട്ടിപ്പും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് തമിഴ്‌നാട്, കേരളം, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ മാർട്ടിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

2016ൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാന്റിയാഗോ മാർട്ടിന്റെ സ്വത്തുക്കളിൽ റെയ്ഡ് നടത്തിയിരുന്നു. 2018 ൽ, മാർട്ടിന്റെ വസതിയിലും വിവിധ സംസ്ഥാനങ്ങളിലെ ഓഫിസുകളിലും സിബിഐ പരിശോധന നടത്തി.

സിക്കിം സർക്കാരിന് 900 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കേസുമായി ബന്ധപ്പെട്ട് 2023 മേയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 457 കോടി രൂപ ഇഡി കണ്ടുകെട്ടിയതാണ് സാന്റിയാഗോ മാർട്ടിനെതിരെയുള്ള അവസാന നിയമ നടപടികളിലൊന്ന്.

Read More:

Election Commision Of India Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: