scorecardresearch

ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

പട്ടികയിൽ ഇന്ത്യയിലെ വൻകിട വ്യവസായികളും കമ്പനികളുമെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം

പട്ടികയിൽ ഇന്ത്യയിലെ വൻകിട വ്യവസായികളും കമ്പനികളുമെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Electoral Bond | Hyderabad

മാർച്ച് 12 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മീഷന് നൽകിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു

ഡൽഹി: സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പട്ടികയിൽ ഇന്ത്യയിലെ വൻകിട വ്വസൈയികളും കമ്പനികളുമെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാൽ ആര് ഏത് രാഷ്ട്രീയ പാർട്ടികൾക്കാണ് പണം കൈമാറിയിരിക്കുന്നതെന്ന് പീന്നീട് മാത്രമേ വ്യക്തമാവൂ എന്നാണ് സൂചന. 

Advertisment

2019 ഏപ്രിൽ 12 മുതൽ 2024 ജനുവരി 11 വരെയുള്ള കാലയളവിലുള്ള ഇലക്ടറൽ ബോണ്ടുകളുടെ മൂല്യം സംബന്ധിച്ച വിവരമാണ് കോടതി ആവശ്യപ്പെട്ട പ്രകാരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആകെ 337 പേജുകളായാണ് ഇലക്ഷൻ കമ്മീഷൻ തുകയും കൈമാറിയ സ്ഥാപനം അല്ലെങ്കിൽ വ്യക്തി എന്ന നിലയിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. 

Electoral Bonds Data - Released by EC by Express Web on Scribd

electoral bond donors by Srishti Kapoor

മാർച്ച് 12 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മീഷന് നൽകിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളോട് പറഞ്ഞു. "പ്രസ്തുത വിഷയത്തിൽ, വെളിപ്പെടുത്തലിനും സുതാര്യതയ്ക്കും അനുകൂലമായി ഇസിഐ സ്ഥിരമായും വ്യക്തമായും രേഖകൾ വിലയിരുത്തിയിട്ടുണ്ട്. ഈ നിലപാട്  സുപ്രീം കോടതിയുടെ നടപടികളിൽ പ്രതിഫലിക്കുകയും ഉത്തരവിൽ പരാമർശിക്കുകയും ചെയ്തിട്ടുണ്ട്," കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. 

Advertisment

ഇലക്ടറൽ ബോണ്ട് സ്കീം- 2018 റദ്ദാക്കുമ്പോൾ, മാർച്ച് ആറിനകം ഡാറ്റ ഇസിഐക്ക് നൽകണമെന്നായിരുന്നു സുപ്രീം കോടതി എസ്ബിഐയോട് നിർദ്ദേശിച്ചിരുന്നത്. തുടർന്ന് രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്ബിഐ കോടതിയെ സമീപിച്ചു. ഇതോ തുടർന്ന് മാർച്ച് 13 നകം ഡാറ്റ പ്രസിദ്ധീകരിക്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകുകയായിരുന്നു. 

മാർച്ച് 4 നാണ് വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം ആവശ്യപ്പെട്ട് എസ്ബിഐ കോടതിയെ സമീപിച്ചത്. പാർട്ടിക്കുള്ള ഓരോ സംഭാവനയും കൃത്യമായി രേഖപ്പെടുത്തിയുള്ള കണക്കെടുപ്പിന് സമയമെടുക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു സാവകാശം തേടിയുള്ള ഹർജി . എന്നാൽ മാച്ചിംഗ് എക്‌സർസൈസ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് തിങ്കളാഴ്ച വ്യക്തമാക്കിയ കോടതി, വാങ്ങുന്നയാളുടെ പേര്, വിൽക്കുന്ന ഓരോ ബോണ്ടിന്റേയും തീയതിയും മൂല്യവും, പാർട്ടിയുടെ പേര്, വീണ്ടെടുത്ത തീയതി, എന്നിവ അറിയിക്കാൻ ബാങ്കിനോട് നിർദ്ദേശിച്ചു. 

സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച്, ചൊവ്വാഴ്ച വൈകുന്നേരം എസ്ബിഐ ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നതും വീണ്ടെടുക്കുന്നതും സംബന്ധിച്ച വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. 

Read More: 

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: