/indian-express-malayalam/media/media_files/YwDjLYr2YXuYkxYqu5bd.jpg)
ഫയൽ ഫൊട്ടോ
മുംബൈയിൽ എട്ട് സബർബൻ റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ അനുമതി. പേരുമാറ്റാൻ സംസ്ഥാന സർക്കാർ തത്വത്തിൽ അനുമതി നൽകിയതായി ശിവസേന എംപി രാഹുൽ ഷെവാലെ ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ മുംബൈയിലെ പ്രശസ്തമായ സെൻട്രൽ റെയിൽവേ സ്റ്റേഷനടക്കമുള്ള എട്ട് സ്റ്റേഷനുകളുടെ പേരുകളാണ് മാറുന്നത്.
മുംബൈയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ബ്രിട്ടീഷ് ഭരണകാലത്തെ് നൽകിയ പേരുകൾ മാറ്റണമെന്ന് ആവശ്യത്തെ തുടർന്നാണ് പേരുമാറ്റം. ജനവികാരം താൻ സംസ്ഥാന സർക്കാരിനെ അറിയിച്ചെന്നും, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, തത്വത്തിൽ അനുമതി നൽകിയെന്നും രാഹുൽ ഷെവാലെ പറഞ്ഞു. ക്യാബിനറ്റ് അംഗീകാരം നൽകിയതിന് ശേഷം ഉടൻ തന്നെ ഈ നിർദ്ദേശം കേന്ദ്ര സർക്കാരിന് അയക്കുമെന്നും രാഹുൽ ഷെവാലെ കൂട്ടിച്ചേർത്തു.
മുംബൈ സെൻട്രൽ- നാനാ ജഗന്നാഥ് ശങ്കർഷേത്ത്, കറി റോഡ് സ്റ്റേഷൻ - ലാൽബാഗ്, സാൻഡ്‌ഹർസ്റ്റ് റോഡ് സ്റ്റേഷൻ - ഡോംഗ്രി, മറൈൻ ലൈൻസ്- മുംബാദേവി, ചാർണി റോഡ് - ഗിർഗാവ്, കോട്ടൺ ഗ്രീൻ- കാലാചൗക്കി, ഡോക്ക്‌യാർഡ്- മസ്ഗാവ്, കിംഗ്സ് സർക്കിൾ തീർത്ഥങ്കരൻ പാർശ്വനാഥ്, എന്നങ്ങനെയാണ് സ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നത്.
നേരത്തെയും മുംബൈയിലെ ലേക്കൽ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റിയിരുന്നു. വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷൻ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. കൂടാതെ ഓഷിവാര സ്റ്റേഷൻ്റെ പേര് റാം മന്ദിർ എന്നും എൽഫിൻസ്റ്റൺ റോഡ് റെയിൽവേ സ്റ്റേഷൻ പ്രഭാദേവി എന്നും പുനർനാമകരണം ചെയ്തിരുന്നു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.