/indian-express-malayalam/media/media_files/NcaHXs2LhBjiCFt4Pbcl.jpg)
47.5% ഇലക്ടറൽ ബോണ്ടുകളാണ് ബിജെപി സ്വന്തമാക്കിയത്
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രകാരം 12,769 കോടി രൂപയുടെ ബോണ്ടുകളാണ് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ സ്വന്തമാക്കിയത്. ഇലക്ടറൽ ബോണ്ടുകളിൽ പകുതിയും ഭരണകക്ഷിയായ ബിജെപിയാണ് സ്വന്തമാക്കിയത്. ഇതോടെ ബോണ്ട് വിവാദം സർക്കാരിനെതിരെ തിരഞ്ഞെടുപ്പിനുള്ള ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.
47.5% ഇലക്ടറൽ ബോണ്ടുകളാണ് ബിജെപി സ്വന്തമാക്കിയത്. ഇതിൽ മൂന്നിലൊന്ന് ഭാഗവും സ്വന്തമാക്കിയത്, 2019 ലോക്സഭ തിരഞ്ഞെടുപ്പിലാണ്. 2024 തിരഞ്ഞെടുപ്പിന് മുന്നോടിയായി, 202 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ജനുവരിയിൽ ബിജെപി പണമാക്കിയത്. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, 6,060.52 കോടി രൂപയുടെ ആകെ ഇലക്ടറൽ ബോണ്ടുകളാണ് ബിജെപിയ്ക്ക് സംഭാവന ലഭിച്ചത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023 നവംബറിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് , തെലങ്കാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പാർട്ടി ഏറ്റവും കൂടുതൽ പണം വീണ്ടെടുത്തെന്നാണ് പുറത്തുവന്ന വിവരം. 2019 ഏപ്രിൽ 12 മുതൽ ഈ വർഷം ജനുവരി 24 വരെ, പാർട്ടി പണമാക്കിയ മൊത്തം തുകയുടെ മൂന്നിലൊന്ന് 2019 ഏപ്രിൽ, മെയ് മാസങ്ങളിലാണ് (2019 ഏപ്രിലിൽ 1,056.86 കോടി രൂപയും 2019 മെയ് മാസത്തിൽ 714.71 കോടി രൂപയും).
2023 നവംമ്പറിലെ അവസാന തിരഞ്ഞെടുപ്പിൽ, 359.05 കേടിയിൽ നിന്ന് 702 കോടിയിലേക്ക് ഇത് ഉയർന്നിരുന്നു. 8,633 ബോണ്ടുകളുടെ രൂപത്തിലാണ് ഈ കാലയളവിൽ ബിജെപി ഇലക്ടറൽ ബോണ്ടുകൾ പണമാക്കിയത്.
ബിജെപിക്കും തൃണമൂൽ കോൺഗ്രസിനും ശേഷം ഏറ്റവും ഉയർന്ന മൂന്നാമത്തെ തുക ലഭിച്ച പാർട്ടി കോൺഗ്രസാണ്. 2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെ 3146 ബോണ്ടുകളിൽ നിന്നായി 1,421.87 കോടിയാണ് കോൺഗ്രസ് പണമാക്കിയത്. 2024 തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി 202 കോടി ഇലക്ടറൽ ബോണ്ട് നേടിയപ്പോൾ, കോണ്‍ഗ്രസ് 35.9 കോടിയാണ് വീണ്ടെടുത്തത്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.