scorecardresearch

സംഭവിച്ചത് കൈപ്പിഴ; കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി

തൃശൂരിൽ ഇന്ന് നാലിടങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദം നടക്കുന്നത്

തൃശൂരിൽ ഇന്ന് നാലിടങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദം നടക്കുന്നത്

author-image
WebDesk
New Update
suresh gopi

സുരേഷ് ഗോപി

തൃശൂർ: തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിശദീകരണം. സംഭവിച്ചത് കൈപ്പിഴയാണെന്നും കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisment

കൈപ്പിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമം. അത് നടക്കില്ലെന്ന് സുരേഷ് ഗോപി വെല്ലുവിളിക്കുന്നു. വേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷം. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വേലായുധൻ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും, പാർട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കണമെന്നും സുരേഷ് ഗോപി കലുങ്ക് സൗഹൃദ സംവാദത്തിനിടെ പറഞ്ഞു.

Also Read:നടൻ സിദ്ദിഖിന് വിദേശ യാത്ര നടത്താം;അനുമതി നൽകി കോടതി

സുരേഷ് ഗോപി ചേർപ്പ് പുള്ളിൽ നടത്തിയ കലുങ്ക് സംവാദത്തിനിടെ പ്രദേശവാസിയായ കൊച്ചു വേലായുധൻ എന്ന വയോധികൻ വീടിനുള്ള അപേക്ഷയുമായി എത്തിയിരുന്നു. എന്നാൽ, നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ സുരേഷ് ഗോപി അപേക്ഷ നിരസിക്കുന്നതിന്റെ ദൃശ്യങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപി അപേക്ഷ നിരസിച്ച കൊച്ചു വേലായുധന് വീട് നിർമ്മിച്ച് നൽകുമെന്ന് സിപിഎം വ്യക്തമാക്കിയത്. 

Also Read: ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു, 28 പേർക്ക് പരുക്ക്

Advertisment

അതേസമയം, 14 ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് നടത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണം. വ്യക്തിപരമായ ആവശ്യങ്ങൾക്ക് അല്ല, സമൂഹത്തിനാണ് ഒരു ജന പ്രതിനിധി. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എന്താണ് അധികാര പരിധിയിൽ വെച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെന്ന് ധാരണയുണ്ട്. എം പി സ്ഥാനത്ത് ഇരുന്ന് കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

തൃശൂരിൽ ഇന്ന് നാലിടങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദം നടക്കുന്നത്. കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, മരത്താക്കര, പുതുക്കാട് എന്നിവിടങ്ങിലാണ് ഇന്നത്തെ കലുങ്ക് സൗഹൃദ സംവാദം. 

Read More: അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: