scorecardresearch

നടൻ സിദ്ദിഖിന് വിദേശ യാത്ര നടത്താം;അനുമതി നൽകി കോടതി

ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്. സിനിമ ഷൂട്ടിങ്ങിനും മറ്റ് പരിപാടികളിലും പങ്കെടുക്കാം. എന്നാൽ യാത്രയ്ക്കുശേഷം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം

ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്. സിനിമ ഷൂട്ടിങ്ങിനും മറ്റ് പരിപാടികളിലും പങ്കെടുക്കാം. എന്നാൽ യാത്രയ്ക്കുശേഷം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം

author-image
WebDesk
New Update
news

സിദ്ദിഖ്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. ഈ മാസം 19 മുതൽ അടുത്ത മാസം 18 വരെയാണ് വിദേശയാത്രയ്ക്ക് അനുമതിയുള്ളത്.

Advertisment

Also Read:ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു, 28 പേർക്ക് പരുക്ക്

ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്. സിനിമ ഷൂട്ടിങ്ങിനും മറ്റ് പരിപാടികളിലും പങ്കെടുക്കാം. എന്നാൽ യാത്രയ്ക്കുശേഷം പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്നാണ് വ്യവസ്ഥ. യുഎഇയിൽ ഈ മാസം 19 മുതൽ 24 വരെയും ഖത്തറിൽ അടുത്ത മാസം 13 മുതൽ 18 വരെയും സിദ്ദിഖിന് യാത്ര ചെയ്യാം. യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ പോകുന്നതിന് തനിക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

Also Read:മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടൻ സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉയർന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവ നടിയെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി. പിന്നാലെ കർശന ഉപാധികളോടെ തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റ് കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകാൻ പാടില്ലെന്നും പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കണം എന്നടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.

Advertisment

Also Read:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

വിവാദം ഉയർന്നുവന്നതിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ അടക്കമുള്ള അമ്മയുടെ ഭാരവാഹികൾ കൂട്ട രാജി വെച്ചത്.

Read More:പോലീസിനെതിരെ സമരം ശക്തമാക്കി പ്രതിപക്ഷം; നിയമസഭയ്ക്ക് മുമ്പിൽ അനിശ്ചിത കാല സത്യാഗ്രഹം

Siddique

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: