/indian-express-malayalam/media/media_files/2025/09/16/ksrtc-accident-2025-09-16-09-02-47.jpg)
Kerala KSRTC Swift Bus crash: അപകടത്തിൽപ്പെട്ട ബസ്
Kerala KSRTC Swift Bus crash: ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു. കോയമ്പത്തൂർ – തിരുവനന്തപുരം ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. 28 പേർക്ക് പരുക്കേറ്റു. വാഹനങ്ങൾ തിരിച്ചുവിടുന്ന സിഗ്നൽ കാണാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read: അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു
പുലർച്ചെ നാലരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ ഹൈവേപാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്. അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുത്തത്. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം.
Also Read:വ്യാജ മാലമോഷണക്കേസ്: ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു
സാരമായി പരുക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ബസ് അമിത വേഗതയിലായിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെടാൻ ഇതാണ് കാരണമെന്നുമാണ് യാത്രക്കാർ പറയുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.