scorecardresearch

അഭ്യുഹങ്ങൾക്ക് വിരാമം; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി

ഭരണ-പ്രതിപക്ഷത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുനിൽക്കുന്ന അന്തരീക്ഷത്തിലാണ് ഇത്തവണ നിയമസഭ ചേരുന്നത്

ഭരണ-പ്രതിപക്ഷത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുനിൽക്കുന്ന അന്തരീക്ഷത്തിലാണ് ഇത്തവണ നിയമസഭ ചേരുന്നത്

author-image
WebDesk
New Update
Rahul Mamkootathil Controversy

രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. അഭ്യുഹങ്ങൾക്ക് വിരാമമിട്ട് ലൈംഗികാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തി. സഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്.

Advertisment

പാർലമെൻററി പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലാണ് രാഹുലിന് ഇരിപ്പിടം അനുവദിക്കുന്നത്. 

Also Read:കിളിമാനൂരിലെ അപകടമരണം: വാഹനം ഓടിച്ചിരുന്നത് പാറശ്ശാല എസ്എച്ച്ഒ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാർട്ടിയിൽ നിന്ന് രാഹുൽ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും രാഷ്ട്രീയ എതിരാളികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കോൺഗ്രസ് ഇപ്പോഴും പ്രയാസപ്പെടുകയാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെതിരായി നടന്ന പ്രക്ഷോഭങ്ങളിൽ രാഹുൽ സ്ഥിരം സാന്നിധ്യമായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്താൽ പരിഹാസപരമായ പരാമർശങ്ങളും പ്രതിഷേധങ്ങളും നേരിടാൻ സാധ്യതയുണ്ട്. 

Advertisment

നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.വയനാട് അടുത്തിടെ നടന്ന രണ്ട് കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യയും കുടുംബാഗങ്ങളിൽ ഒരാൾ നടത്തിയ ആത്മഹത്യാശ്രമവും സഭയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കിയേക്കാം.

Also Read:യുവ യുവദമ്പതികളുടെ ഹണി ട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് ക്രൂരമർദനം

പോലീസ് മർദ്ദനം മുതൽ ആഗോള അയ്യപ്പസംഗമം വരെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഭരണപക്ഷവും ഇക്കുറി മറുപടി നൽകേണ്ടി വരും. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ രണ്ട് വർഷം മുമ്പ് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടന്ന് വരികയാണ്.

Also Read:അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 17കാരന് രോ​ഗം

ആഭ്യന്തര വകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി വിജയൻ ഈ വിഷയത്തിൽ തുടരുന്ന മൗനത്തെ സഭയിൽ ചോദ്യം ചെയ്യുമെന്നും സതീശൻ പറഞ്ഞു. അതുപോലെ ഡിവൈഎഫ്ഐ നേതാവ് മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ അഴിമതി, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പറയുന്ന ഓഡിയോയെ കുറിച്ചും പ്രതിപക്ഷം സഭയിൽ സംസാരിക്കാൻ സാധ്യതയുണ്ട്.

ഒക്ടോബർ 10 വരെയാണ് സമ്മേളനം. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.

Read More:ആഗോള അയ്യപ്പ സംഗമം തടയണം; സുപ്രിം കോടതിയിൽ ഹർജി

Kerala Assembly Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: