/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിലെ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശിയതില്‍ അവ്യക്തത എന്ന് ഹൈക്കോടതി. എത്ര സ്വര്‍ണം പൂശിയെന്നതിന് ഹാജരാക്കിയ രേഖകളില്‍ വ്യക്തയില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി നിര്‍ദേശപ്രകാരം ഹാജരാക്കിയ രേഖകളാണ് പരിശോധിച്ചത്.
Also Read: അഭ്യുഹങ്ങൾക്ക് വിരാമം; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി
നിയമാനുസൃത അറ്റകുറ്റപ്പണി തുടരാമെന്നും ദേവസ്വം ബഞ്ച് അറിയിച്ചു. ചെമ്പുപാളി പണി പൂര്‍ത്തിയാക്കി വേഗത്തില്‍ സന്നിധാനത്ത് എത്തിക്കാനും കോടതി ഉത്തരവിട്ടു. അനുമതിയില്ലാതെ ചെമ്പുപാളി സ്വര്‍ണം പൂശൂന്നതിന് ചെന്നൈയിലേക്ക് കൊണ്ടുപോയെന്ന സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടാണ് കോടതി പരിഗണിച്ചത്.
Also Read: യുവദമ്പതികളുടെ ഹണിട്രാപ്പിൽ കൂടുതൽ ഇരകൾ; വിശദമായ ചോദ്യം ചെയ്യലിനൊരുങ്ങി പോലീസ്
അനുമതി തേടാതിരുന്നതിന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു. ഇതോടെ സ്വർണപ്പാളി ഉടൻ എത്തിക്കണമെന്ന നിലപാട് കോടതി മയപ്പെടുത്തുകയും ചെയ്തിരുന്നു. സ്വർണപ്പാളി ഉടൻ എത്തിക്കേണ്ടെന്ന് കോടതി അറിയിക്കുകയും ഇളക്കിയ സ്വർണപ്പാളിയുടെ തൂക്കം അടക്കം രേഖകൾ ഹാജരാക്കാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് കോടതി നിർദേശം നൽകുകയുമായിരുന്നു. അതേസമയം, മാനദണ്ഡങ്ങൾ പാലിച്ച് സ്പോൺസറുടെ ചെലവിലാണ് അറ്റകുറ്റപ്പണിയെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരുന്നു.
Read More: കാലവർഷം പിൻവാങ്ങുന്നു; സംസ്ഥാനത്ത് മഴ തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us