/indian-express-malayalam/media/media_files/7yhiSqf1HeXzLlnG6ZRS.jpg)
വീണ വിജയൻ
കൊച്ചി: മാസപ്പടിക്കേസിലെ ഹർജികൾ പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളിലായി ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക എന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് പുതിയ ബെഞ്ചിന് മുന്നിലാണ് ഹർജിയെത്തിയത്.
Also Read:പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും പിണറായി
പുതിയ ബെഞ്ചിന് കേസ് പഠിക്കാൻ മതിയായ സമയം വേണമെന്നതിനാലാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. ഒക്ടോബർ 28,29 തീയതികളിലായി ഉച്ചയ്ക്ക് ശേഷം 3.30ന് ഹർജിയിൽ വിശദവാദം കേൾക്കുമെന്നാണ് ഡൽഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി, വീണ, സിഎംആർഎൽ എന്നിവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയാണ് ഡൽഹി ഹൈക്കോടതി മുൻപാകെ എത്തിയിരിക്കുന്നത്.
Also Read:പോലീസിനെതിരെ സമരം ശക്തമാക്കി പ്രതിപക്ഷം; നിയമസഭയ്ക്ക് മുമ്പിൽ അനിശ്ചിത കാല സത്യാഗ്രഹം
മാധ്യമപ്രവർത്തകനായ എംആർ അജയനാണ് പൊതുതാത്പര്യ ഹർജിയുമായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും സിഎംആർഎല്ലിനും നോട്ടീസ് നൽകിയിരുന്നു. അവർ എതിർ സത്യവാങ്മൂവം നൽകുകയും ചെയ്തു. ഹർജി രാഷ്ട്രീയ പ്രേരിതം എന്നായിരുന്നു മുഖ്യമന്ത്രിയുടെയും മകളുടെയും മറുപടി. കേസിൽ കക്ഷി ചേർത്ത എല്ലാവരും മറുപടി സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
Also Read:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു
വീണയുടെ കമ്പനി സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റി എന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിബിഐ അന്വേഷണ ആവശ്യം നിൽക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
Read More:ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു, 28 പേർക്ക് പരുക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us